ജീപ്പിന് പെട്രോളടിക്കാന്‍ പണമില്ല,  പോലീസ് പട്രോളിംഗ് മുടങ്ങിയേക്കും 

തിരുവനന്തപുരം-കേരള പോലീസില്‍ ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നു. തലസ്ഥാനത്തെ ഒരു പോലീസ് ജീപ്പിന് രണ്ട് ദിവസത്തേയ്ക്കുള്ള ഇന്ധനം പത്ത് ലിറ്ററാക്കി പരിമിതപ്പെടുത്തി. ഇതോടെ പലയിടത്തും പട്രോളിംഗ് മുടങ്ങിയേക്കുമോ എന്നുള്ള ആശങ്കയും ഉയരുന്നുണ്ട്. ഒരു കോടി രൂപയുടെ കുടിശികയാണ് ഇന്ധന കമ്പനിക്ക് പോലീസ് നല്‍കാനുള്ളത്. സഹായം ആവശ്യപ്പെട്ടുകൊണ്ട് ധനവകുപ്പിന് ഡിജിപി കത്ത് നല്‍കി.അതേസമയം, ഒരു കോടിയോളം രൂപ ചെലവഴിച്ച് വാങ്ങിയ ബോഡി വോണ്‍ ക്യാമറകള്‍ പല യൂണിറ്റുകളിലായി ഉപയോഗശൂന്യമായി കിടക്കുകയാണ്. ഉപയോഗിക്കുമ്പോള്‍ ചൂടാകുമെന്ന പരാതിയെ തുടര്‍ന്നാണ് മാറ്റിവാങ്ങാതെ സ്റ്റോറില്‍ കൂട്ടിയിട്ടിരിക്കുന്നത്. കരാര്‍ മാനദണ്ഡങ്ങള്‍ പോലും പാലിച്ചിട്ടില്ലെന്നാണ് ആക്ഷേപം.

            

Latest News