മുംബൈ- തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നടി തുനിഷ ശര്‍മ ഗര്‍ഭിണിയായിരുന്നില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ദുരൂഹമരണം നിരവധി സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. നടി ഗര്‍ഭിണിയാണെന്ന അഭ്യൂഹവും പരന്നിരുന്നു. ഗര്‍ഭിണിയായിരുന്നില്ലെന്നും ശ്വാസംമുട്ടിയാണ് മരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
20 കാരിയായ നടി കഴിഞ്ഞ ദിവസമാണ് മുന്‍ കാമുകനും സഹനടനുമായ ഷീസന്‍ മുഹമ്മദ് ഖാന്റെ മേക്കപ്പ് റൂമില്‍ ആത്മഹത്യ ചെയ്തു.
'അലി ബാബ: ദസ്താനെ കാബൂള്‍' എന്ന ഷോയിലാണ് ഇരുവരും അഭിനിയച്ചിരുന്നത്. നടി തുനിഷ ശര്‍മയുടെ ആത്മഹത്യയില്‍ ലൗ ജിഹാദ് ആരോപിച്ച് ബിജെപി എംഎല്‍എ രംഗത്തുവന്നിരുന്നു.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഷീസാനെ അറസ്റ്റ് ചെയ്തത്.
തുനിഷയുടെ മാനസിക പിരിമുറുക്കത്തിന് താരത്തെ കുറ്റപ്പെടുത്തി തുനിഷയുടെ അമ്മ പരാതി നല്‍കിയിരുന്നു.
മൃതദേഹം മുംബൈയിലെ ജെജെ ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മൃതദേഹത്തില്‍ മുറിവുകളൊന്നും കണ്ടെത്തിയിരുന്നില്ല. നിഷയുടെ മരണം ശ്വാസം മുട്ടിയാണെന്ന് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)