ഇന്ദിരയായി കങ്കണ; എമര്‍ജന്‍സി ചിത്രത്തിന് പാര്‍ലമെന്റില്‍ ഷൂട്ടിംഗ് അനുമതി തേടി

ന്യൂദല്‍ഹി- പുതിയ സിനിമയായ എമര്‍ജന്‍സിയുടെ പാര്‍ലമെന്റ് പരിസരത്ത്  ചിത്രീകരിക്കാന്‍ അനുമതി തേടി നടി കങ്കണ റണാവത്ത്. അപേക്ഷ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ പരിഗണനയിലാണെങ്കിലും അനുമതി ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.

അടിയന്തരാവസ്ഥയെ ആസ്പദമാക്കിയുള്ള ചിത്രം പാര്‍ലമെന്റ് വളപ്പില്‍ ചിത്രീകരിക്കാന്‍ അനുവദിക്കണമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റിന് അയച്ച കത്തില്‍ റണാവത്ത് അഭ്യര്‍ത്ഥിച്ചു. പാര്‍ലമെന്റ് പരിസരത്ത് ചിത്രീകരണത്തിനോ വീഡിയോഗ്രഫി ചെയ്യാനോ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സാധാരണഗതിയില്‍ അനുമതി നല്‍കാറില്ല. സര്‍ക്കാരുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണെങ്കില്‍ അത് മറ്റൊരു കാര്യമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ദൂരദര്‍ശനും സന്‍സദ് ടിവിക്കും പാര്‍ലമെന്റിനുള്ളില്‍ ഷൂട്ട് ചെയ്യാന്‍ അനുവാദമുണ്ട്. ഷൂട്ടിംഗ് നടത്താന്‍ സ്വകാര്യ പാര്‍ട്ടിക്ക് അനുമതി ഇതുവരെ നല്‍കിയ മാതൃകയില്ല.
കഴിഞ്ഞ ജൂണിലാണ് എമര്‍ജന്‍സി സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രത്തിന്റെ സംവിധാനം, നിര്‍മ്മാണം, രചന എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റണാവത്താണ്. 1975ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷവും അവര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നു.
ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടങ്ങളിലൊന്നാണ് അടിയന്തരാവസ്ഥ. നമ്മള്‍ അധികാരത്തെ വീക്ഷിക്കുന്ന രീതിയെ തന്നെ ഇത് മാറ്റിമറിച്ചുവെന്നും അതുകൊണ്ടാണ് ഈ കഥ പറയാന്‍ ഞാന്‍ തീരുമാനിച്ചതെന്ന് റണാവത്ത് പ്രസ്താവനയില്‍ പറഞ്ഞു.

1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് 21 വരെയാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്. 21 മാസ കാലയളവില്‍ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അടിയന്തരാവസ്ഥ പിന്‍വലിച്ചതിന് ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ദിരാ ഗാന്ധിക്കും കോണ്‍ഗ്രസിനും കനത്ത പ്രഹരമായി.

 

Latest News