പ്രവാസിയുടെ മൃതദേഹം; അഷ്‌റഫ് താമരശ്ശേരി ചെയ്തത് ശരിയായില്ല

പ്രവാസിയുടെ മൃതദേഹം വേണ്ടെന്നു പറഞ്ഞ കുടുംബത്തെ കുറിച്ചുള്ള അഷ്‌റഫ് താമരശ്ശേരിയുട കുറിപ്പ് വായിച്ചപ്പോള്‍ പ്രതികരിക്കാതെ പോകുന്നത് ശരിയല്ല എന്നു തോന്നി ...നിഷ്പക്ഷമായി ചിന്തിക്കുന്ന എന്നെപ്പോലുള്ളവര്‍ക്കു മറുപടി കൊടുക്കാതെ പോകുവാന്‍ പറ്റില്ല. മൃതദേഹം സീകരിക്കാതിരുന്നതിനുള്ള കാരണവും വ്യക്തമായി അന്വേഷിച്ചു അഷ്‌റഫ് താമരശ്ശേരി സൂചിപ്പിക്കേണ്ടതായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം ഇപ്പോള്‍ ചെയ്തത് ശരിയല്ല എന്ന പക്ഷക്കാരനാണ് ഞാന്‍ .

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

മരിച്ച വ്യക്തി കുടുംബത്തെ സാമ്പത്തികമായ കഷ്ടപ്പാടുകളില്‍നിന്നും ദുരിതങ്ങളില്‍നിന്നും സംരക്ഷിച്ചിരിക്കാം. അതു അയാളുടെ കടമയായിരുന്നു. അയാളുടെ ഭാഗത്തുനിന്ന് പൊറുക്കാനും സഹിക്കാനും പറ്റാത്ത വീതം വല്ല തെറ്റും ഭാര്യയുടേയും മക്കളുടേയും കണ്‍മുമ്പില്‍ നടന്നിരിക്കും. അതായിരിക്കാം ഈ സംഭവത്തിനു പിന്നില്‍. അവര്‍ അതു തുറന്നു പുറത്തേക്കു പറയാതിരിക്കുന്നത് തന്നെ വലിയ കാരുണ്യം. കാലത്തിന്റ കിടപ്പു അങ്ങനെയാണ് .... അതുകൊണ്ട് ബഹുമാനപ്പട്ട അഷ്‌റഫ് താമരശ്ശേരി അതു അനേഷിച്ചു കാരണ വിവരം കൂടി നല്‍കുവാന്‍ ബാധ്യസ്ഥനാണ്. അല്ലാത്ത പക്ഷം ഇത്തരത്തിലുള്ള കുറിപ്പുകള്‍ നല്‍കാതിരിക്കുക. പേരും പ്രശസ്തിയും ഉണ്ടാക്കുവാന്‍ മറ്റു എത്ര മാര്‍ഗങ്ങളുണ്ട് അഷ്‌റഫ്ക്കാ...
കെ.പി.എ റഷീദ്

ഓപ്പണ്‍ പേജിലേക്ക്  നിങ്ങള്‍ക്കും പ്രസക്തമായ കുറിപ്പുകള്‍ അയക്കാം. ചുരുക്കി എഴുതി  [email protected] എന്ന വിലാസത്തില്‍ അയക്കുക.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News