ഷാര്‍ജ-യു.എ.ഇയിലെ കടകള്‍ കുത്തിത്തുറന്ന് ഇലക്ട്രോണിക് സാധനങ്ങളും പണവും മറ്റ് സാധനങ്ങളും മോഷ്ടിച്ച അഞ്ചംഗ ഏഷ്യന്‍ സംഘത്തെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു.
ഇവരുടെ താമസസ്ഥലത്ത് നിന്ന് കണ്ടെടുത്ത വസ്തുക്കളില്‍ മൊബൈല്‍ ഫോണുകള്‍, പണം, വാച്ചുകള്‍, കംപ്യൂട്ടറുകള്‍, മറ്റ് ഇലക്ട്രോണിക് വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു. ചോദ്യം ചെയ്യലില്‍ സംഘത്തിലെ അംഗങ്ങള്‍ മോഷണം നടത്തിയതായി സമ്മതിച്ചതായി സിഐഡി ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഫൈസല്‍ ബിന്‍ നാസര്‍ പറഞ്ഞു.
എമിറേറ്റിലെ നിരവധി മോഷണങ്ങളില്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി. നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് സിഐഡി ടീമിനെ രൂപീകരിച്ചാണ് പ്രതികളെ പിടികൂടിയതെന്ന് കേണല്‍ ഫൈസല്‍ പറഞ്ഞു.കൂടുതല്‍ നിയമ നടപടികള്‍ക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഉയര്‍ന്ന നിലവാരമുള്ള ക്യാമറ സംവിധാനം, വാതിലുകള്‍ സുരക്ഷിതമാക്കല്‍, കടയ്ക്കുള്ളില്‍ വലിയ തുകകള്‍ സൂക്ഷിക്കാതിരിക്കല്‍, വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ സൂക്ഷിക്കല്‍ എന്നിവയിലൂടെ കടകളില്‍ കവര്‍ച്ച തടയുന്നതിനുള്ള നടപടികള്‍ വര്‍ധിപ്പിക്കാന്‍ അദ്ദേഹം ബിസിനസ്സ് ഉടമകളോട് അഭ്യര്‍ത്ഥിച്ചു.
കുറ്റകൃത്യങ്ങള്‍ തടയുന്നതിലും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിലും സിഐഡി നടത്തുന്ന ശ്രമങ്ങളെ ഷാര്‍ജ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ശംസി പ്രശംസിച്ചു.