ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി ഫായിസ് പരപ്പന് മിറ്റാക്‌സ് ഇന്റേണ്‍ഷിപ്പ്

ജിദ്ദ- ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിയും മലപ്പുറം പത്തിരിയാല്‍ സ്വദേശിയുമായ ഫായിസ് പരപ്പന് കാനഡയിലെ പ്രശസ്തമായ മിറ്റാക്‌സ് ഗ്ലോബലിങ്ക് റിസേര്‍ച്ച് ഇന്റേണ്‍ഷിപ്പ്. ഖരക്പൂര്‍ ഐ.ഐ.ടിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഫായിസ് ട്രാന്‍സ്ഫര്‍ ലേണിംഗ് ആന്റ് അദര്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നിക്‌സ് ഫോര്‍ ഇലക്ട്രോ കാര്‍ഡിയോഗ്രാഫി വിഷയത്തിലാണ് ഗവേഷണം നടത്തുക. കാനഡയിലെ ക്വീന്‍സ് യൂനിവേഴ്‌സിറ്റി തെരഞ്ഞെടുത്തിരിക്കുന്ന ഫായിസിന് ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി അഞ്ച് ലക്ഷം രൂപ സ്റ്റൈപ്പന്റും കാനഡയില്‍ പിഎച്ച്.ഡിക്ക് ചേരുമ്പോള്‍ പത്ത് ലക്ഷം രൂപയും ലഭിക്കും. കാനഡയിലെ ഫെഡറല്‍, പ്രവിശ്യാ സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെയാണ് മിറ്റാക്‌സ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
28 വര്‍ഷമായി സൗദിയില്‍ അല്‍ റബീ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന യൂസുഫ് പരപ്പന്റേയും ഹസീനയുടെയും മകനാണ് ഫായിസ്. യു.കെ.ജി മുതല്‍ പത്താം ക്ലാസ് വരെ ഫായിസ് ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലാണ് പഠിച്ചത്.
കൊച്ചിന്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് നേടി ജര്‍മനിയില്‍ ഉപരിപഠനം നടത്തുന്ന  ഫഹ് ല ആമിര്‍, പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമ ഫര്‍ഹ എന്നിവര്‍ സഹോദരിമാര്‍.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News