Sorry, you need to enable JavaScript to visit this website.

തീപ്പിടിച്ചു നശിച്ച കാറില്‍ വ്യാപാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

മാനന്തവാടി-കേളകം സ്വദേശിയായ വസ്ത്ര വ്യാപാരിയുടെ മൃതദേഹം  വയനാട് കണിയാരത്ത് തീപ്പിടിച്ചു നശിച്ച കാറില്‍ കത്തിക്കരിഞ്ഞ  നിലയില്‍ കണ്ടെത്തി. കേളകം മഹാറാണി ടെക്സ്റ്റയില്‍സ് ഉടമ  കേളകം നാട്ടുനിലത്തില്‍ മാത്യുവാണ്(56) മരിച്ചത്. കണിയാരം ഫാ.ജി.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം തീപ്പിടിച്ചു നശിച്ച കാറില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്ന മാത്യുവിന്റെ മൃതദേഹം.  തിങ്കള്‍ ഉച്ചയോടെയാണ് കെഎല്‍ 58 എം 9451 നമ്പര്‍ കാര്‍ തീപ്പിടിച്ച നിലയില്‍ പ്രദേശത്തുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരം അറിഞ്ഞ് അഗ്നി-രക്ഷാസേനയും പോലീസും  സ്ഥലത്തെത്തി തീയണച്ചപ്പോഴാണ് കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. കാറിന്റെ നമ്പറും സി.സി.ടി.വി ദൃശ്യങ്ങളും ഉപയോഗപ്പെടുത്തിയും മൃതദേഹത്തിലുണ്ടായിരുന്ന മാലയും മോതിരവും പരിശോധിച്ചും പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ത്തിനു ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമാറ്റി. മാനന്തവാടി ടൗണില്‍നിന്നടക്കം ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധനയില്‍ മാത്യു മാത്രമാണ് കാറില്‍ ഉണ്ടായിരുന്നതെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
 

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)

 

 

Latest News