വാഷിംഗ്ണ്‍- പിടികിട്ടാപുള്ളികളുടെ പട്ടികയില്‍ തന്റെ പേര് ഇല്ലല്ലോ എന്ന് കമന്റ് ചെയ്ത പ്രതിയെ പിടികൂടി പോലീസ്.
അമേരിക്കയിലെ ജോര്‍ജിയയിലാണ് സംഭവം.
പോലീസ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കൊടും കുറ്റവാളികളുടെ പട്ടികയോടായിരുന്നു പ്രതിയുടെ പ്രതികരണം. തന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് പോസ്റ്റിന് താഴെ കമന്റ് ചെയ്ത ഇയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പൊക്കിയെടുത്ത് ജയിലില്‍ അടച്ചു.
ക്രിസ്റ്റഫര്‍ സ്‌പോള്‍ഡിംഗ് എന്ന കുറ്റവാളിയാണ് ജോര്‍ജിയയിലെ റോക്ക്‌ഡെയ്ല്‍ കൗണ്ടി ഷെരീഫ് ഓഫീസിന്റെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍സിന്റെ പട്ടികയില്‍ താന്‍ ഇടം നേടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി തന്റെ പേര് എവിടെ എന്ന് പോലീസിനോട് ചോദിച്ചത്. കൊലപാതകം, കവര്‍ച്ച, ആക്രമണം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായവരെ ആണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ക്രിസ്റ്റഫര്‍ സ്‌പോള്‍ഡിംഗിന്റെ സംശയത്തിന് മറുപടി നല്‍കിയതിനു പിന്നലെയാണ് പോലീസ് ആളെ തേടിയെത്തിയത്. 'നിങ്ങള്‍ പറഞ്ഞത് ശരിയാണ്. നിങ്ങളുടെ പേരില്‍ രണ്ട് വാറണ്ടുണ്ട്. ഞങ്ങള്‍ അങ്ങോട്ട് വന്ന് കൊണ്ടിരിക്കുകയാണ്- പൊലീസ് ഇയാളുടെ കമന്റിന് താഴെ മറുപടി നല്‍കി.
اقرأ المزيد
يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)