ബ്ലിന്റും ഗോളടിച്ചു, ക്വാര്‍ട്ടറിനരികെ ഡച്ച് 

ദോഹ - ലോകകപ്പിന്റെ പ്രി ക്വാര്‍ട്ടറിലെ ആദ്യ മത്സരത്തില്‍ അമേരിക്കക്കെതിരെ ആദ്യ പകുതിയില്‍ നെതര്‍ലാന്റ്‌സ് മറുപടിയില്ലാത്ത രണ്ടു ഗോളിന് മുന്നിലെത്തി. പത്താം മിനിറ്റില്‍ മെംഫിസ് ഡിപായിയുടെ ഗോളില്‍ നെതര്‍ലാന്റ്‌സ് ആദ്യ ഗോളടിച്ചു. പിന്നീട് അമേരിക്ക തുടര്‍ച്ചയായ രണ്ടവസരങ്ങള്‍ സൃഷ്ടിച്ച് ഡച്ച് നിരയെ വിറപ്പിക്കുന്നതിനിടയിലാണ് ഗാരി ബ്ലിന്റെ രണ്ടാം ഗോളടിച്ചത്, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍.
 

 

Latest News