അല്‍റയ്യാന്‍ - തുനീഷ്യക്കെതിരെ ഓഫ്സൈഡിന്റെ പേരില്‍ തങ്ങള്‍ക്ക് ഗോള്‍ നിഷേധിച്ചതിനെതിരെ ഫ്രാന്‍സ്. അപ്രതീക്ഷിതമായ 0-1 തോല്‍വിയില്‍ ആന്റോയ്ന്‍ ഗ്രീസ്മാന്് അടിച്ച ഗോളാണ് വീഡിയൊ പരിശോധിച്ച് റഫറി നിഷേധിച്ചത്. ഇഞ്ചുറി ടൈമിന്റെ എട്ടാമത്തെയും അവസാനത്തെയും മിനിറ്റിലായിരുന്നു ഗോള്‍. എന്തുകൊണ്ട് അത് ഓഫ്സൈഡല്ലെന്ന് ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന് വിശദീകരിച്ചില്ല.
ആശയക്കുഴപ്പത്തിലാണ് കളി അവസാനിച്ചത്. ഗോള്‍ അനുവദിച്ച് മത്സരം പുനരാരംഭിക്കുകയും ഫൈനല്‍ വിസില്‍ മുഴക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം വീഡിയൊ പരിശോധിച്ചത്. തുടര്‍ന്ന് ഗോളല്ലെന്ന് വിധിച്ചു. ക്രോസ് ബോക്സിലേക്ക് വരുമ്പോള്‍ ഗ്രീസ്മാന് ഓഫ്സൈഡ് പൊസിഷനിലായിരുന്നു. എന്നാല്‍ പന്ത് ബോക്സിലെത്തുമ്പോഴേക്കും തുനീഷ്യന്‍ ഡിഫന്റര്‍ പിന്നോട്ട് വന്നതിനാല്‍ ഗ്രീസ്മാന് ഓണ്സൈഡായി. മാത്രമല്ല ഗ്രീസ്മാന്റെ ഷോട്ട് തുനീഷ്യ ഡിഫന്ററുടെ ശരീരത്തില്‍ തട്ടിത്തിരിഞ്ഞാണ് വലയിലെത്തിയത്. 2014 നു ശേഷം ഫ്രാന്‍സിന്റെ ആദ്യ ലോകകപ്പ് തോല്‍വിയായിരുന്നു ഇത്.






