മൊറോക്കൊ മുന്നേറുന്നു, പുറത്താവുന്നത് ആര്?

ദോഹ - ഈ ലോകകപ്പിന്റെ നോക്കൗട്ടിലെ അറബ് പ്രതിനിധികളാവാന്‍ മൊറോക്കൊ. കാനഡക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ 25 മിനിറ്റാവുമ്പോഴേക്കും ്അവര്‍ രണ്ടു ഗോളിന് മുന്നിലെത്തി. കാനഡ ഗോളിയുടെ അലക്ഷ്യമായ ക്ലിയറന്‍സില്‍ നിന്ന് നാലാം മിനിറ്റില്‍ ഹകീം സിയേഷും ഇരുപത്തിമൂന്നാം മിനിറ്റില്‍ ഒറ്റക്കുള്ള കുതിപ്പില്‍ യൂസുഫ് അന്നസീരിയും ഗോളടിച്ചു.  മൊറോക്കൊ 1986 നു ശേഷം ആദ്യമായി ലോകകപ്പിന്റെ പ്രി ക്വാര്‍ട്ടറിലെത്താന്‍ സാധ്യതയുയര്‍ത്തി. ക്രൊയേഷ്യ-ബെല്‍ജിയം മത്സരം ഗോള്‍രഹിത സമനിലയില്‍ തുടരുകയാണ്. മൊറോക്കോയാണ് ഗ്രൂപ്പില്‍ ഒന്നാമത്. ബെല്‍ജിയം അവസാനവും. മൊറോക്കൊ പ്രി ക്വാര്‍ട്ടറിലെത്തിയാല്‍ ലോക രണ്ടാം നമ്പര്‍ ബെല്‍ജിയമോ നിലവിലെ റണ്ണേഴ്‌സ്അപ് ക്രൊയേഷ്യയോ പുറത്താവും.
മൂന്നു മിനിറ്റും 38 സെക്കന്റുമുള്ളപ്പോഴായിരുന്നു മൊറോക്കോയുടെ ആദ്യ ഗോള്‍. ടൂര്‍ണമെന്റിലെ വേഗമേറിയ രണ്ടാമത്തെ ഗോളാണ് ഇത്.
അറബ് ടീമുകളായ സൗദി അറേബ്യയും ഖത്തറും തുനീഷ്യയും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. പേഴ്‌സ്യന്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഇറാനും ആദ്യ റൗണ്ട് കടന്നില്ല.
 

 

Latest News