ഗ്രൂപ്പ് ഇ
കളി, ജയം, സമനില, തോല്‍വി, ഗോള്‍വ്യത്യാസം, പോയന്റ്
സ്‌പെയിന്‍ 2 1 1 0 7 4
ജപ്പാന്‍ 2 1 0 1 0 3
കോസ്റ്ററീക്ക 2 1 0 1 -6 3
ജര്‍മനി 2 0 1 1 -1 1
ദോഹ - ലോകകപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഇ-യില്‍ ജര്‍മനിക്ക് പ്രതീക്ഷ ബാക്കിയുള്ളത് ജപ്പാനെ കോസ്റ്ററീക്ക തോല്‍പിച്ചതിനാലാണ്. അതേ കോസ്റ്ററീക്കയെ ഇന്നത്തെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ തോല്‍പിച്ചാലേ ജര്‍മനിക്ക് നോക്കൗട്ട് സാധ്യതയുള്ളൂ. എന്നാല്‍ തന്നെ സ്‌പെയിനിന്റെ സഹായം വേണ്ടി വരും. ജപ്പാനെ സ്‌പെയിന്‍ തോല്‍പിക്കണം. പല പ്രമുഖ കളിക്കാര്‍ക്കും സ്‌പെയിന്‍ വിശ്രമം നല്‍കുമെന്ന വാര്‍ത്തയാണ് ജര്‍മനിക്ക് ആശങ്കയുണ്ടാക്കുന്നത്.
اقرأ المزيد
يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)
ജപ്പാനെ കോസ്റ്ററീക്ക തോല്‍പിച്ചിരുന്നില്ലെങ്കില്‍, സ്‌പെയിനിനെതിരായ അവരുടെ മത്സരം ജീവന്മരണ പോരാട്ടമായേനേ. കോസ്റ്ററീക്കയുടെ വിജയം അവര്‍ക്ക് ആശ്വാസമായി. സ്‌പെയിനിനെതിരെ പൊരുതി സമനില നേടി. അവസാന വേളയില്‍ നിക്കളാസ് ഫുള്‍ക്രൂ അടിച്ച ഗോള്‍ അവരുടെ പ്രതീക്ഷ നിലനിര്‍ത്തി. ഇന്ന് കോസ്റ്ററീക്കയെ തോല്‍പിച്ചാല്‍ ജര്‍മനിക്ക് പ്രി ക്വാര്‍ട്ടറിലെത്താം, ജപ്പാനെ സ്‌പെയിന്‍ തോല്‍പിക്കുകയാണെങ്കില്‍. കോസ്റ്ററീക്കക്ക് മറ്റു ടീമുകളെ ആശ്രയിക്കേണ്ടതില്ല, ജയിച്ചാല്‍ മുന്നേറാം. ജപ്പാനെ സ്‌പെയിന്‍ തോല്‍പിക്കുകയാണെങ്കില്‍, കോസ്റ്ററീക്കക്ക് സമനില മതി.
കഴിഞ്ഞ ലോകകപ്പിലും ജര്‍മനി ഇതേ അവസ്ഥയിലായിരുന്നു, ആദ്യ മത്സരം മെക്‌സിക്കോയോട് തോല്‍ക്കുകയും രണ്ടാമത്തെ കളിയില്‍ സ്വീഡനെ 2-1 ന് തോല്‍പിക്കുകയും ചെയ്തു. എന്നാല്‍ അവസാന മത്സരത്തില്‍ തെക്കന്‍ കൊറിയയോട് 0-2 ന് നാണം കെട്ട് പുറത്തായി.
സ്‌പെയിനിന് നോക്കൗട്ടിലെത്താന്‍ ജപ്പാനെതിരെ സമനില മതി. കോസ്റ്ററീക്കയെ ജര്‍മനി തോല്‍പിക്കുകയാണെങ്കില്‍, തോറ്റാലും സ്‌പെയിനിന് മുന്നേറാം. ജപ്പാന് അത്ര സുഗമമല്ല. തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും പ്രി ക്വാര്‍ട്ടറിലെത്തണമെങ്കില്‍ ജയം തന്നെ വേണ്ടി വന്നേക്കാം. തോറ്റാല്‍ ജപ്പാന് മടങ്ങേണ്ടി വരുമെന്നുറപ്പാണ്. ജര്‍മനിയെ അട്ടിമറിച്ചതിന്റെ ആവേശമൊക്കെ വെള്ളത്തിലാവും. കോസ്റ്ററീക്ക ജര്‍മനിയെ തോല്‍പിക്കുകയാണെങ്കില്‍, സ്‌പെയിനിനും തോല്‍വി ഒഴിവാക്കേണ്ടി വരും.






