കുവൈത്ത് സിറ്റി - ഈ വര്‍ഷം ആദ്യത്തെ 11 മാസത്തിനിടെ 488 കുവൈത്തി യുവതികളെ വിദേശികള്‍ വിവാഹം ചെയ്തതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 488 കുവൈത്തി യുവതികളും വിദേശികളും തമ്മിലുള്ള വിവാഹങ്ങള്‍ ജനുവരി മുതല്‍ നവംബര്‍ അവസാനം വരെയുള്ള കാലത്ത് ബന്ധപ്പെട്ട വകുപ്പുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇക്കാലയളവില്‍ കുവൈത്തി പൗരന്മാരും വിദേശികളും തമ്മിലുള്ള 1,262 വിവാഹങ്ങളാണ് ഔദ്യോഗിക വകുപ്പുകള്‍ രജിസ്റ്റര്‍ ചെയ്തത്. പതിനൊന്നു മാസത്തിനിടെ 774 കുവൈത്തി പൗരന്മാര് വിദേശ വനിതകളെ വിവാഹം ചെയ്തു.
اقرأ المزيد
يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)
ഈ വര്‍ഷം കുവൈത്തി വനിതകളെ വിവാഹം ചെയ്ത വിദേശികളില്‍ 81 പേര് ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്ത ബിദൂന്‍ വിഭാഗത്തില്‍ പെട്ടവരാണ്. ശേഷിക്കുന്നവര്‍ അറബ്, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. കുവൈത്തി വനിതകളെ വിവാഹം ചെയ്തവരില്‍ കൂടുതലും അറബ് വംശജരാണ്. കുവൈത്തി പൗരന്മാരുടെയും വനിതകളുടെയും 8,594 വിവാഹങ്ങളാണ് ഈ വര്‍ഷം ഇതുവരെ ബന്ധപ്പെട്ട വകുപ്പുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 7,332 എണ്ണം കുവൈത്തി യുവതീയുവാക്കള്‍ തമ്മിലെ വിവാഹങ്ങളാണ്. കുവൈത്തില്‍ ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്ത ആകെ വിവാഹങ്ങളില്‍ 85.5 ശതമാനത്തിലും വധൂവരന്മാര് സ്വദേശികളാണ്.