ഖത്തറിലെ ഫാസ്റ്റസ്റ്റ് ഗോള്‍, ക്രൊയേഷ്യയെ ഞെട്ടിച്ച് കാനഡ

ദോഹ - ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിലെ ഫാസ്റ്റസ്റ്റ് ഗോളടിച്ച് കാനഡയുടെ അല്‍ഫോണ്‍സൊ ഡേവീസ്. ലോകകപ്പ് റണ്ണേഴ്‌സ്അപ് ക്രൊയേഷ്യക്കെതിരെ അറുപത്തേഴാം സെക്കന്റിലാണ് കാനഡ സ്‌കോര്‍ ചെയ്തത്. ലോകകപ്പില്‍ കാനഡയുടെ ചരിത്രത്തിലെ ആദ്യത്തെ ഗോളാണ് ഇത്. ബെല്‍ജിയത്തിനെതിരെ ഡേവീസ് പെനാല്‍ട്ടി പാഴാക്കിയിരുന്നു.
ബെല്‍ജിയത്തെ മൊറോക്കൊ അട്ടിമറിച്ചതിനു പിന്നാലെയാണ് കാനഡ വിജയം മോഹിക്കുന്നത്. ബെല്‍ജിയവും ക്രൊയേഷ്യയും അനായാസം ഈ ഗ്രൂപ്പില്‍ നിന്ന് മുന്നേറുമെന്നാണ് കരുതിയത്. കാനഡ ആദ്യ കളിയില്‍ ബെല്‍ജിയത്തെ വിറപ്പിച്ചെങ്കിലും ഒരു ഗോളിന് തോല്‍ക്കുകയായിരുന്നു.
 

Latest News