മൊറോക്കൊ ഗോളി എവിടെ? അമ്പരന്ന് ഫുട്‌ബോള്‍ ലോകം

ദോഹ - ബെല്‍ജിയത്തിനെതിരായ മത്സരത്തിനു മുമ്പ് ഗ്രൗണ്ടില്‍ അണിനിരക്കുകയും ദേശീയഗാനമാലപിക്കുകയും ചെയ്ത മൊറോക്കൊ ഗോളി യാസീന്‍ ബൂനു കളി തുടങ്ങിയപ്പോള്‍ വലക്കു മുന്നില്‍ നിന്ന് അപ്രത്യക്ഷനായി. പകരം മുനീര്‍ അല്‍കജൂയിയാണ് വല കാത്തത്. മൊറോക്കൊ ടീമോ മാച്ച് ഒഫിഷ്യലുകളോ ദുരൂഹമായ ഈ മാറ്റത്തെക്കുറിച്ച് വിശദാംശങ്ങള്‍ നല്‍കിയില്ല. ബൂനൂവിന് പൊടുന്നനെ തലകറക്കമുണ്ടായെന്നും തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ടതായും മൊറോക്കോയിടെ 2എം എന്ന ടി.വി ചാനല്‍ വെളിപ്പെടുത്തി. 
കാനഡയില്‍ മുപ്പത്തൊന്നുകാരന്‍ സ്പാനിഷ് ക്ലബ് സെവിയക്കാണ് കൡക്കുന്നത്. ക്രൊയേഷ്യക്കെതിരായ ഉദ്ഘാടന മത്സരത്തില്‍ ഗോള്‍ വഴങ്ങിയിരുന്നില്ല. 

Latest News