നെയ്മാറിന് പകരം റോഡ്രിഗൊ വരുമെന്ന് കസിമീരൊ

ദോഹ - സെര്‍ബിയക്കെതിരായ ലോകകപ്പ് മത്സരത്തില്‍ പരിക്കേറ്റ സ്‌ട്രൈക്കര്‍ നെയ്മാറിനു പകരം മിഡ്ഫീല്‍ഡര്‍ ഫ്രെഡോ സ്‌ട്രൈക്കര്‍ റോഡ്രിഗോയോ പ്ലേയിംഗ് ഇലവനിലെത്തിയേക്കും. റോഡ്രിഗൊ കളിക്കുമെന്നാണ് മിഡ്ഫീല്‍ഡര്‍ കസിമീരൊ കരുതുന്നത്. സ്വിറ്റ്‌സര്‍ലന്റിനെയും അവസാന മത്സരത്തില്‍ കാമറൂണിനെയുമാണ് ബ്രസീലിന് നേരിടേണ്ടത്. ഇരുപത്തൊന്നുകാരനായ റോഡ്രിഗൊ റയല്‍ മഡ്രീഡില്‍ ഉജ്വല ഫോമിലാണ്. ആദ്യ റൗണ്ടില്‍ ഏറ്റവുമധികം ഫൗളിന് വിധേയനായ കളിക്കാരനായ നെയ്മാര്‍ 79ാം മിനിറ്റില്‍ പരിക്കേറ്റ് പിന്മാറുകയായിരുന്നു. 
റോഡ്രിഗോയും ലുക്കാസ് പക്വീറ്റയുമാണ് സമീപകാലത്ത് ഏറ്റവും മെച്ചപ്പെട്ട കളിക്കാരെന്ന് കസിമീരൊ പറഞ്ഞു.
 

Latest News