കെയ്‌ലിയൻ എംബാപ്പെയുടെ ഇരട്ടഗോളിൽ ഫ്രാൻസ് രണ്ടാം റൗണ്ടിൽ

ദോഹ- കെയ്‌ലിയൻ എംബപ്പെയുടെ ഇരട്ടഗോളിൽ ഡെൻമാർക്കിനെ തോൽപ്പിച്ച് ഫ്രാൻസ് ലോകകപ്പ് ഫുട്‌ബോളിന്റെ രണ്ടാം റൗണ്ടിൽ. അറുപത്തിയൊന്ന്, 86 മിനിറ്റുകളിലായിരുന്ന കെയ്‌ലിയൻ എംബപ്പെ  ഗോൾ നേടിയത്. ജയത്തോടെ ഫ്രാൻസ് ഗ്രൂപ്പിൽ ഒന്നാമതായി. 68ാം മിനിറ്റിൽ ആന്ദ്രിയേസ് ക്രിസ്റ്റുൻ സൺ ഗോൾ തിരിച്ചടിച്ചിരുന്നു.

ആദ്യ പകുതിയിൽ ഡെന്മാർക്ക് പ്രതിരോധ മതിൽ തകർക്കാൻ ഫ്രാൻസിന് കഴിഞ്ഞില്ല.ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിലാണ് ഡെന്മാർക്കും ഫ്രാൻസും  ഏറ്റുമുട്ടിയത്.  ഡെന്മാർക്ക് ഡിഫൻസ് ഭേദിക്കാൻ ഫ്രാൻസ് നന്നായി ശ്രമിച്ചെങ്കിലും   ലോക ചാമ്പ്യന്മാർ ആദ്യ പകുതിയിൽ വിജയിച്ചില്ല.ഫ്രാൻസ് ഇന്ന് ഡെന്മാർക്കിനെതിരെ അത്ര വേഗത്തിൽ അല്ല തുടങ്ങിയത്.  എംബാപ്പെയുടെ പേസ് ഇടക്ക് ഡെന്മാർക്കിന് വെല്ലുവിളി ആയി. 20ആം മിനുട്ടിൽ ഡെംബലെയുടെ ഒരു ക്രോസ് റാബിയോ ഹെഡ് ചെയ്തു എങ്കിലും കാസ്പർ ഷീമൈക്കളിന്റെ പറക്കും സേവ് ഡെന്മാർക്കിന്റെ രക്ഷയ്ക്ക് എത്തി. ഇതായിരുന്നു ആദ്യ പകുതിയിലെ  ഫ്രാൻസിൻ്റെ ആദ്യ ഗോൾ ശ്രമം.

33ആം മിനുട്ടിൽ ഗ്രീസ്മന്റെ ഒരു ഷോട്ടും കാസ്പെർ തടഞ്ഞു. 35ആം മിനുട്ടിൽ ഡെന്മാർക്കിന്റെ ഒരു കൗണ്ടർ ഫ്രാൻസിനെ പ്രതിരോധത്തിൽ ആക്കി. കോർണിലിയസിന്റെ ഷോട്ട് പക്ഷെ ടാർഗറ്റിലേക്ക് എത്തിയില്ല.40ആം മിനുട്ടിൽ ഡെംബലെയുടെ പാസിൽ നിന്ന് എംബപ്പെക്ക് നല്ല അവസരം കിട്ടിയെങ്കിലും വിജയിച്ചില്ല.

Latest News