കുരിശുയുദ്ധ വസ്ത്രം ധരിച്ചാൽ ഫിഫ വിലക്ക്

ദോഹ- ഖത്തറിൽ കുരിശുയുദ്ധക്കാരുടെ മാതൃകയിലുള്ള വസ്ത്രങ്ങൾ ധരിച്ചാൽ ഇംഗ്ലണ്ട് ആരാധകർക്ക് ലോകകപ്പ് മത്സരങ്ങൾ വിലക്കുമെന്ന് ഫിഫ അറിയിച്ചു. ഇംഗ്ലണ്ടിനെ പിന്തുണയ്ക്കുന്നവർ വർഷങ്ങളായി ഗെയിമുകൾക്കായി ഇമിറ്റേഷൻ ചെയിൻ-മെയിൽ കവചം, പ്ലാസ്റ്റിക് ഹെൽമെറ്റുകൾ, കളിപ്പാട്ട ആയുധങ്ങൾ എന്നിവ ഫാൻസി വസ്ത്രമായി ഉപയോഗിക്കാറുണ്ട്. ഇറാനെതിരെ 6-2 ന് ഇംഗ്ലണ്ട് വിജയിച്ചപ്പോൾ ചില ആരാധകരുടെ കുരിശുയുദ്ധ വേഷങ്ങൾ ഓൺലൈനിൽ വിമർശിക്കപ്പെട്ടു. ഇതാണ് കർശന നിർദ്ദേശവുമായി ഫിഫ രംഗത്തെത്താൻ കാരണം. 'അറബ് അല്ലെങ്കിൽ മിഡിൽ ഈസ്റ്റേൺ പശ്ചാത്തലത്തിലുള്ള ഈ വസ്ത്രങ്ങൾ കുറ്റകരമാണ്. അതിനാലാണ് സ്റ്റേഡിയങ്ങളിൽ അവ അനുവദിക്കാത്തതിന് കാരണമെന്നും ഫിഫ വക്താവ് പറഞ്ഞു.
 

Latest News