മില്ലയും എറ്റോയും, എന്നിട്ടും കാമറൂണ്‍ തോറ്റു

ദോഹ -കാറൂണിന്റെ എക്കാലത്തെയും മികച്ച കളിക്കാരായ റോജര്‍ മില്ലയുടെയും സാമുവേല്‍ എറ്റുവും അല്‍ജനൂബ് സ്‌റ്റേഡിയത്തിലുണ്ടായിട്ടും ലോകകപ്പിലെ ആദ്യ കളിയില്‍ ആഫ്രിക്കന്‍ വമ്പന്മാര്‍ക്ക് ആഘോഷിക്കാനായില്ല. ലോകകപ്പിലെ തുടര്‍ച്ചയായ എട്ടാമത്തെ കളിയിലും കാമറൂണ്‍ തോറ്റു. 1990 ലെ ലോകകപ്പില്‍ കാമറൂണിനെ ക്വാര്‍ട്ടറിലെത്തിച്ച പ്രകടനത്തിലൂടെയാണ് മില്ല ലോക ഫുട്‌ബോളില്‍ തന്റെ പേരെഴുതിച്ചേര്‍ത്തത് 1994 ല്‍ നാല്‍പത്തിരണ്ടാമത്തെ വയസ്സിലും മില്ല ലോകകപ്പിനെത്തുകയും ഗോളടിക്കുകയും ചെയ്തു. റഷ്യക്കെതിരായ ഗോള്‍ ഇന്നും ലോകകപ്പിലെ ഏറ്റവും പ്രായമേറിയ കളിക്കാരന്റെ ഗോളാണ്. എഴുപതുകാരന്‍ ഫിഫയുടെ സ്‌പെഷ്യല്‍ അവാര്‍ഡ് സ്വീകരിക്കാനാണ് ദോഹയിലെത്തിയത്. 
മറ്റൊരു കാമറൂണ്‍ രോമാഞ്ചം സാമുവേല്‍ എറ്റു കാമറൂണ്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷനെന്ന നിലയിലാണ് ദോഹയിലെത്തിയത്. ബയേണ്‍ മ്യൂണിക് താരം എറിക് ചൂപൊമോടിംഗാണ് സ്വിറ്റ്‌സര്‍ലന്റിനെതിരെ കാമറൂണിനെ നയിച്ചത്. ഫ്രാന്‍സ് അണ്ടര്‍-21 ടീമിനു കളിച്ച ബ്രയാന്‍ എംബ്യൂമൊ ടീമിലുണ്ടായിരുന്നു. എന്നിട്ടും കാമറൂണിന് ഗോളടിക്കാനായില്ല.
 

Latest News