അറബ് ഗാഥ തുടരുന്നു, ക്രൊയേഷ്യയെ തളച്ച് മൊറോക്കോ

ദോഹ - ലോകകപ്പ് ഫുട്‌ബോളില്‍ അറബ് ടീമുകളുടെ മിന്നുന്ന പ്രകടനം തുടരുന്നു. നിലവിലെ റണ്ണേഴ്‌സ് അപ്് ക്രൊയേഷ്യയെ ഗോളടിക്കാതെ മൊറോക്കൊ പിടിച്ചുകെട്ടി. ചൊവ്വാഴ്ച അര്‍ജന്റീനയെ സൗദി അറേബ്യ അട്ടിമറിക്കുകയും ഡെന്മാര്‍ക്കിനെ തുനീഷ്യ സമനിലയില്‍ തളക്കുകയും ചെയ്തിരുന്നു. 
ക്രൊയേഷ്യക്കായിരുന്നു മൂന്‍തൂക്കമെങ്കിലും മൊറോക്കോയുടെ പ്രതിരോധം ഭേദിക്കാനും വ്യക്തമായ അവസരങ്ങള്‍ സൃഷ്ടിക്കാനും അവര്‍ക്കായില്ല. ബെല്‍ജിയവും കാനഡയും തമ്മിലുള്ള മത്സരം ബുധനാഴ്ച രാത്രി പത്തിനാണ്.
 

Latest News