ഇക്വഡോര്‍ ഫെഡറേഷന് എതിരെ ഫിഫ നടപടി

ദോഹ - ഖത്തറിനെതിരായ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ വീ വാണ്ട് ബിയര്‍ എന്ന് ഇക്വഡോര്‍ ആരാധകര്‍ ആവര്‍ത്തിച്ച് മുദ്രാവാക്യം വിളിച്ച സാഹചര്യത്തില്‍ ഇക്വഡോര്‍ ഫെഡറേഷനെതിരെ ഫിഫ നടപടിയെടുക്കുന്നു. മുദ്രാവാക്യം എന്താണെന്ന് വ്യക്തമാക്കാതെയാണ് ഫിഫയുടെ പത്രക്കുറിപ്പ്. അച്ചടക്കലംഘനവുമായി ബന്ധപ്പെട്ട പതിമൂന്നാം ഖണ്ഡത്തിന്റെ പരിധിയില്‍ വരുന്നതാണ് ഇതെന്ന് ഫിഫ വിശദീകരിച്ചു. ഈ ലോകകപ്പനിടെ ആദ്യ അച്ചടക്ക നടപടിയാണ് ഇത്.
 

Latest News