ദോഹ- ഖത്തറില്‍ ചികിത്സയിലായിരുന്ന ഒരു വയസുകാരനായ മലയാളി ബാലന് മരിച്ചു. തൃശൂര്‍ ഏങ്ങാണ്ടിയൂര്‍ ചെമ്പന്‍ ഹൗസില്‍ സി.കെ കണ്ണന്- സിജി ദമ്പതികളുടെ മകന് വിദ്യുജ് കണ്ണന് ആണ് ദോഹയില്‍ മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി സിദ്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പിതാവ് കണ്ണന് ഖത്തറില്‍ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയാണ്. മാതാവ് സിജി ഖത്തര്‍ എയര്വേയ്സില് ജീവനക്കാരിയാണ്.