യു.എ.ഇയില്‍ വാഹനത്തിന്റെ ടയര്‍ പൊട്ടി അപകടം, രണ്ട് കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

ഫുജൈറ- യു.എ.ഇയിലെ ഫുജൈറയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളി സ്വദേശി എം.എല്‍.പി ജലീല്‍ (43), പയ്യന്നൂര്‍ പെരളം സ്വദേശി സുബൈര്‍ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്.  ദുബായ് റോഡില്‍ മലീഹ ഹൈവേയില്‍  ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായത്. ഫുജൈറ കേന്ദ്രീകരിച്ച് ഫാന്‍സി ആഭരണ ബിസിനസ് നടത്തുകയായിരുന്നു ഇരുവരും. മൃതദേഹങ്ങള്‍ ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച രാവിലെ ദുബായില്‍  ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

Latest News