ഖത്തര്‍ ലോകകപ്പിനുള്ള പ്രാഥമിക പട്ടിക നാളെ നല്‍കണം

ദോഹ- ഫിഫ ലോകകപ്പ് കോച്ചുകള്‍ ഖത്തറില്‍ നടക്കുന്ന ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള തങ്ങളുടെ ടീമുകളെ അന്തിമമാക്കുന്ന പ്രക്രിയ ആരംഭിക്കുന്നതിനാല്‍ വെള്ളിയാഴ്ചയ്ക്കകം ടൂര്‍ണമെന്റിനുള്ള കളിക്കാരുടെ പ്രാഥമിക പട്ടിക സമര്‍പ്പിക്കണമെന്ന് ഫിഫ ആവശ്യപ്പെട്ടു.
ലോകകപ്പില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളും ചുരുങ്ങിയത് 35 കളിക്കാരും കൂടിയത് 55 കളിക്കാരും ഉളള ലിസ്റ്റാണ് സമര്‍പ്പിക്കേണ്ടത്.
പരിശീലകര്‍ക്ക് 26 കളിക്കാരുടെ അന്തിമ പട്ടിക തീരുമാനിക്കാന്‍ നവംബര്‍ 14  വൈകുന്നേരം 6 മണിവരെ സമയമുണ്ടാകും. ഫിഫ എല്ലാ സ്‌ക്വാഡുകളും അടുത്ത ദിവസം പ്രസിദ്ധീകരിക്കും.

ഫിഫയുടെ ടൂര്‍ണമെന്റ് നിയമങ്ങളും നിയന്ത്രണങ്ങളും അനുശാസിക്കുന്ന പ്രകാരം, അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ മാറ്റങ്ങള്‍ക്കവസരമില്ലാതെ, പ്രാഥമിക ലിസ്റ്റില്‍ നിന്നാണ് അന്തിമ സ്‌ക്വാഡ് വരേണ്ടത്.

ലോക ഫുട്‌ബോളിന്റെ ഭരണസമിതി പ്രാഥമിക ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കില്ല, എന്നാല്‍ ചില രാജ്യങ്ങള്‍ അങ്ങനെ ചെയ്യാന്‍ തീരുമാനിച്ചേക്കാം, ഇത് അവരുടെ ഉദ്ദേശ്യങ്ങളെ സൂചിപ്പിക്കുകയും ടീം സെലക്ഷനെക്കുറിച്ചുള്ള  നേരത്തെയുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും.

 

Latest News