ഓർക്കൂട്ടിന് ശേഷം സോഷ്യൽമീഡിയ ഇത്രതന്നെ പ്രചാരം നേടാത്തൊരു കാലത്താണ് മലയാളി നെറ്റ് വർക്കായ www.koottam.com നിലവിൽവരുന്നത്, ജിദ്ദയിലെ ഒരു കൂട്ടം സഹൃദയർ അതിൽ അംഗങ്ങളാവുകയും അവർ ഖാലിദ്ബ്‌നു വലീദിൽ ഒരു ചെറിയ പാർക്കിൽ ഒത്തൊരുമിക്കുകയും ചെയ്തു, അങ്ങനെ സൗഹൃദം വ്യാപിക്കുകയും അതൊരു വലിയ കുടുംബമായി മാറുകയുമായിരുന്നു. സൈഫുവും ജമാൽ നാസറും, നൂറുദ്ദീൻ, കൊല്ലം ഷിഹാബ് അടക്കം മറ്റു കൂട്ടം അംഗങ്ങളും അത് വർഷങ്ങളോളം തുടർന്നു വന്നു, സ്‌നേഹത്തിന്റെ കൂട്ടം തണലിൽ ഇന്ന് നിരവധി കുടുംബങ്ങൾ ഒരു മനസ്സായി ഒരു കുടുംബമായി ഒത്ത് ചേർന്നു കൊണ്ടിരിക്കുന്നു,
സമൂഹത്തിലെ വലുതും ചെറുതമായ നിരവധി ആളുകളുടെ ഒരു വലിയ സംഘമാണ് ഇന്ന് കൂട്ടം, ഇവന്റുകളും യാത്രകളും വാരാന്ത്യ കൂടിച്ചേരലുകളുമായി ജിദ്ദയിൽ വർഷങ്ങളോളം നീണ്ട സൗഹൃദ വലയം ഒന്നിച്ച് പോകാൻ ഇന്നും കൂട്ടത്തിനു സാധിക്കുന്നു എന്നതിൽ മുൻ പ്രസിഡൻറ് സമീർ കോയക്കുട്ടി, അഷ്‌റഫ് ആദം, ഇപ്പോഴത്തെ പ്രസിഡന്റ് സൈതലവി നരിക്കുന്നനും ജമാൽ നാസറിന്റെയൊക്കെ നേതൃപാടവം പ്രശംസനീയമാണ്. ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായ കെ. അബ്ദുൾ മജീദ് നഹയും മറ്റും കൂട്ടത്തിന്റെ ഈ ജൈത്രയാത്രയിൽ ഒരുമിച്ചു നിന്നവരാണ്.

അഭിനേതാക്കളും എഴുത്തുകാരും നാടക കലാകാരന്മാരും തിരക്കഥാകൃത്തുക്കളും സംവിധായകരുമെല്ലാം കൂട്ടത്തിലുണ്ട്.
അൻഷിഫ് അബൂബക്കറിനെ പോലുള്ള കൊറിയോ ഗ്രാഫർമാരും, ഹാരിസ് ഹസ്സനെ പോലുള്ള സംവിധാന മികവുള്ളവരും കൂട്ടത്തിന്റെ സംഭാവനകളാണ്,സാഹിത്യ നിരീക്ഷകൻ കൊമ്പൻ മൂസയും, ബ്ലോഗർ മാരായ്ഷാജു അത്താണിക്കൽ, അബ്ദുൽ ജബ്ബാർ വട്ടപ്പോയിൽ, എഴുത്തുകാരി രേഷ്മ ബാവ മൂപ്പനുമെല്ലാം കൂട്ടത്തിന്റെ അനുഭാവികളാണ്. ഷബീബിനെ പോലെ പുതിയ അഭിനേതാക്കളുടെ സ്ഥിരം വേദിയാണ് കൂട്ടം ഒത്തു ചേരലുകൾ.
ഷക്കീബ്, റഹിമോൻ, സർഹാൻ, സഫ് വാൻ, പൊന്നുണ്ണി ദേവി, സഹല നാസർ, അലി മഞ്ചേരി, അഖിലേഷ്,പ്രിയങ്ക, ഷമീർ, അങ്ങനെ നീണ്ടു പോകുന്നുണ്ട് ആ കലാ കുടുംബത്തിന്റെ കൈവഴികൾ.
ഹുസൈൻ ഇരിക്കൂറിനെ പോലെഏകാംഗ നാടക അവതരണം പ്രായം തളർത്താത്ത ചുറുചുറുക്ക് കൂട്ടം പ്രോഗ്രാമുകളുടെ ആകർഷണങ്ങളിൽ മറ്റൊന്നാണ്.
ഇക്കഴിഞ്ഞ ഏപ്രിൽ 20ന് കൂട്ടം ജിദ്ദ പതിനൊന്നാം വാർഷികം ആഘോഷിച്ചു.

കുട്ടികൾക്കായുള്ള ജൂനിയർ, സബ്ജൂനിയർ കഥ പറയൽ മത്സരത്തിൽ ജിദ്ദയിലെ പല സംഘടനകളിൽ നിന്നും നിരവധി കുരുന്നു പ്രതിഭകൾ മാറ്റുരച്ചു. കഥ പറയൽ സബ് ജൂനിയർ വിഭാഗത്തിൽ ഷൻസാ ശിഫാസ് ഒന്നാം സ്ഥാനവും,രണ്ടാം സമ്മാനം ശേസാ സൈഫുവും, ജൂനിയർ വിഭാഗത്തിൽ അനിഖാ ഫവാസ് ഒന്നാം സ്ഥാനവും, ഫാത്തിമ സഹ്‌റ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കൂട്ടം അംഗങ്ങളുടെ കലാ പരിപാടികളും സ്‌കിറ്റുകളുമായി വിവിധ ഇനം പ്രോഗ്രാമുകൾ സ്‌റ്റേജിൽ അരങ്ങേറി.
കണ്ണ് കെട്ടി കത്തികൊണ്ടുള്ള അഭ്യാസ പ്രകടനവുമായി സദസ്സിനെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള അഫ്‌സൽ നാറാണത്തിന്റെ പ്രകടനം ജിദ്ദയിലെ ആസ്വാദകർക്ക് ഒരു പുത്തൻ അനുഭൂതി സമ്മാനിച്ചു.
മന്ത്രികതയുടെ ചടുല നീക്കങ്ങൾ കൊണ്ട് മായാലോകം തീർത്ത് വി.പി. അബ്ദുൽ മജീദിന്റെ മാന്ത്രിക കുടുംബം സദസ്സിനെ കയ്യിലെടുത്തു.
കൂട്ടം ജിദ്ദയുടെ അംഗങ്ങളായ സഹല നാസർ , സൈഫുന്നീസ നാസർ, സെമി സൈഫു, മാസിൻസൈഫു, എന്നിവർക്ക് യാത്രയയപ്പ് നൽകി.

അൻഷിഫ്, ഷബീബ്, പൊന്നുണ്ണി ദേവി, ഹുസൈൻ ഇരിക്കൂർ, സർഹാൻ, ഹാരിസ് ഹസൈൻ, ഷമീർ, സമീർ പരുവമണ്ണ, സുഹൈൽ, ഷകീബ് , മാസിൻ, ഷബാബ് ,സഫ് വാൻ , സർഹാൻ , സഹല നാസർ, പരീത്, ഫാത്വിമ ഖാദർ , അലി മഞ്ചേരി, അഖിലേഷ്, പ്രിയങ്ക, സിമി അബ്ദുൽ ഖാദർ, ഷിജി, ഷിഫാസ് തുടങ്ങിയവർ കലാപരിപാടികൾ അവതരിപ്പിച്ചു, കൂട്ടത്തെ ക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനവും നടന്നു.
കെ. ടി. എ മുനീർ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ അബ്ദുൽ മജീദ് നഹ , സൈഫു വണ്ടൂർ, കൂട്ടം പ്രസിഡന്റ് സൈതലവി നരിക്കുന്നൻ, ജമാൽ നാസർ എന്നിവർ സംസാരിച്ചു. റഹിമോൻ കോതമംഗലം നന്ദി പറഞ്ഞു. 'കൂട്ടം' അതിന്റെ ജൈത്രയാത്ര തുടരുകയാണ്. -നാസർ






