Sorry, you need to enable JavaScript to visit this website.

ഗൾഫ് ഐ.സി.യുവിലായിട്ടും നമ്മൾ വലിയ വീട്ടിൽതന്നെ

ഇന്നലെ ഒരു പ്രവാസി സുഹൃത്തിൻ്റെ നിർമ്മാണത്തിലിരിക്കുന്ന ഒരു വമ്പൻ വീട് കാണാനിടയായി.
മൂവായിരം സ്ക്വയർ ഫീറ്റാണത്രേ!

വെറും മൂന്ന് കുട്ടികളുള്ള അവൻ്റെ നിർമ്മാണത്തിലിരിക്കുന്ന വീട് കണ്ടപ്പോൾ തോന്നിയ ചില ചിന്തകളാണ് പങ്കുവെക്കുന്നത്.

സത്യത്തിൽ നമുക്കൊക്കെ എന്തിനാണിത്ര വലിയ വീട് എന്ന് വീട് പണിയെന്ന സ്വപ്നം യാഥാർത്ഥ്യമാവും മുമ്പേ എല്ലാവർക്കും  തോന്നും.
പക്ഷേ, നമ്മൾ വീട് എടുക്കുമ്പോഴേക്കും ആ ചിന്ത മാറും. ബിഗ് ബഡ്ജറ്റിൽ, ആർഭാടമായി തന്നെ പണിയും..
(ഞാനടക്കം) പക്ഷേ, ഏറ്റവും വലിയ തമാശ വലിയ വീട് വെച്ച 99% ആളുകളും പിന്നീട് പറയുക ഇത്ര വലിയ വീട് വെക്കണ്ടായിരുന്നു എന്നാണ്.

എന്നാൽ വീട് വെക്കാനുദ്ദേശിക്കുമ്പോഴോ, പരമാവധി എത്ര വലുതാക്കാമോ എന്നായിരിക്കും ചിന്ത.
പെൺ മക്കളെയൊക്കെ കെട്ടിച്ച്, ആൺകുട്ടികൾ വേറെ വീട് വെച്ച് പോയാൽ പിന്നെ ഭീകരമായ ഒരു വീടിൻ്റെ ഒരു മൂലയിൽ രണ്ട് ജന്മങ്ങൾ മാത്രം അവശേഷിക്കും.. ഒരു ഭാഗത്ത് എന്തെങ്കിലും സംഭവിച്ചാൽ മറു ഭാഗത്ത് അറിയുക പോലുമില്ല. വലിയ വീട് കഴുകിത്തുടച്ച്, മിനുക്കിക്കൊണ്ട് കൊണ്ട് നടക്കാനോ, ഒന്നാം നിലയിലേക്ക് ഒന്നു കേറാനോ പോലുമാവാതെ പൊടിപിടിച്ചും മാറാല കെട്ടിയും ഒരു ഭാർഗ്ഗവീ നിലയം പോലെ അങ്ങനെ കിടക്കും..

എനിക്കും വേണം ഒരു വീട് എന്ന ചിന്തയല്ല, എനിക്കും വേണം ഒരു വമ്പൻ വീട് എന്ന ചിന്തയിൽ നിന്ന് പുതുതലമുറയും മുക്തമായിട്ടില്ല എന്നതാണ് ഒരു ദു:ഖസത്യം..

സാധന സാമഗ്രികളുടെ വില റോക്കറ്റ് പോലെ കുതിച്ചുയർന്നിട്ടും ഗൾഫ് ഐ.സി.യുവിലായിട്ടും വലിയ വീട് എന്ന സങ്കല്പത്തിൽ നിന്ന് കേരളീയർ ഇപ്പോഴും മോചിതരായിട്ടില്ല..!
(ഫേസ് ബുക്ക് കുറിപ്പ്)

 

Latest News