ചാമ്പ്യന്‍സ് ലീഗില്‍ വിസ്മയ ടീമായി ബ്രൂഗെ

ലണ്ടന്‍ - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ക്ലബ് ബ്രൂഗെയുടെ കുതിപ്പ് തുടരുന്നു. പോര്‍ടോയും അത്‌ലറ്റിക്കൊ മഡ്രീഡും ബയര്‍ ലെവര്‍കൂസനുമുള്‍പ്പെടുന്ന ഗ്രൂപ്പില്‍ മൂന്നാം ജയത്തോടെ അവര്‍ മുന്നില്‍ തുടരുന്നു. അത്‌ലറ്റിക്കോയെയാണ് ഹോം മത്സരത്തില്‍ അവര്‍ തോല്‍പിച്ചത്. ആന്റോയ്ന്‍ ഗ്രീസ്മാന്‍ പെനാല്‍ട്ടി പാഴാക്കിയത് അത്‌ലറ്റിക്കോക്ക് തിരിച്ചടിയായി. ബ്രൂഗെക്ക് വേണ്ടി ഫെറാന്‍ ജൂട്ഗല ഒരു ഗോളടിക്കുകയും മറ്റൊന്നിന് അവസരമൊരുക്കുകയും ചെയ്തു. അത്‌ലറ്റിക്കോക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് ഇത്. പോര്‍ടൊ 2-0 ന് ലെവര്‍കൂസനെ തോല്‍പിച്ചു. അത്‌ലറ്റിക്കൊ അവസാന സ്ഥാനത്താണ്.
 

Latest News