മെക്‌സിക്കൊ കോച്ച് പ്രഖ്യാപിച്ചു, ചിചാരിതോയുടെ പ്രതീക്ഷയറ്റു

മെക്‌സിക്കൊ സിറ്റി -ലോകകപ്പിന്റെ സന്നാഹ മത്സരങ്ങളില്‍ മെക്‌സിക്കൊ നാല് ഫോര്‍വേഡുകളെ പരീക്ഷിക്കുന്നുണ്ട്. അവരില്‍ മൂന്നു പേരേ ലോകകപ്പ് ടീമിലുണ്ടാവൂ. രണ്ട് ഗ്രൂപ്പിലും ചിചാരിതൊ എന്ന് മെക്‌സിക്കോക്കാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഹവിയര്‍ ഹെര്‍ണാണ്ടസ് ഇല്ല. കഴിഞ്ഞ മൂന്നു ലോകകപ്പുകളില്‍ മെക്‌സിക്കോയുടെ ആക്രമണം നയിച്ചത് ചിചാരിതൊ ആയിരുന്നു. മുപ്പത്തിനാലുകാരന്‍ മേജര്‍ ലീഗ് സോക്കറില്‍ ഉജ്വല ഫോമിലുമാണ്. 
റൗള്‍ ജിമിനേസ്, റോജേലിയൊ ഫൂന്‍സ് മോറി, ഹെന്റി മാര്‍ടിന്‍, സാന്റിയാഗൊ ജിമെനേസ് എന്നിവരാണ് ഇപ്പോള്‍ ക്യാമ്പിലുള്ളത്. അതില്‍തന്നെ ജിമെനേസിനും മോറിക്കും പരിക്കുണ്ട്. ഇരുപത്തൊന്നുകാരന്‍ ജിമെനേസിനാണ് പ്ലേയിംഗ് ഇലവനിലെ ഏക ഫോര്‍വേഡാവാന്‍ സാധ്യത കൂടുതല്‍. ഡച്ച് ക്ലബ് ഫെയ്‌നൂര്‍ദില്‍ ഉജ്വല ഫോമിലാണ് സ്‌ട്രൈക്കര്‍. ജീസസ് കൊറോണ സ്പാനിഷ് ലീഗില്‍ ഒന്നാന്തരമായി കളിക്കുകയായിരുന്നു. എന്നാല്‍ പരിക്കേറ്റതോടെ ലോകകപ്പ് അവസരം നഷ്ടപ്പെട്ടു. എന്നാല്‍ കോച്ച് ഇപ്പോഴും പ്രതീക്ഷ പുലര്‍ത്തുന്നു. 
അര്‍ജന്റീനയും സൗദി അറേബ്യയും പോളണ്ടുമടങ്ങുന്ന ശക്തമായ ഗ്രൂപ്പിലാണ് മെക്‌സിക്കൊ. 

Latest News