Sorry, you need to enable JavaScript to visit this website.

ലോകകപ്പ്: ഹസാഡ്  -ബെല്‍ജിയത്തിന് അപായ ഭീഷണി

ബ്രസ്സല്‍സ് - ഏത് ഹസാഡായിരിക്കും ഖത്തറില്‍ ജഴ്‌സിയിടുക? ചെല്‍സിയില്‍ ഉജ്വല ഫോമില്‍ കളിച്ച താരമോ, റയല്‍ മഡ്രീഡിലെത്തിയ ശേഷം പരിക്കും ഫോമില്ലായ്മയുമായി പരുങ്ങുന്ന കളിക്കാരനോ? യൂറോപ്യന്‍ നാഷന്‍സ് ലീഗില്‍ അടുത്തടുത്ത ദിവസങ്ങളില്‍ വെയ്ല്‍സിനെയും നെതര്‍ലാന്റ്‌സിനെയും നേരിടുമ്പോള്‍ ബെല്‍ജിയവും കോച്ച് റോബര്‍ടൊ മാര്‍ടിനേസും ഉത്തരം തേടുകയാണ്. 
2019 ലാണ് മുപ്പത്തൊന്നുകാരന്‍ റയലിലെത്തിയത്. ഈ സീസണില്‍ 158 മിനിറ്റാണ് ഹസാഡ് ആകെ റയലിന് കളിച്ചത്. സെല്‍റ്റിക്കിനെതിരെ ഈ മാസം പ്രതാപത്തിനൊത്ത പ്രകടനം കാഴ്ചവെച്ചിരുന്നു പ്ലേമേക്കര്‍. 2020 നവംബറിന് ശേഷമുള്ള ആദ്യ ഗോളടിക്കുകയും ചെയ്തു. എന്നാല്‍ അടുത്ത മത്സരത്തില്‍ സബ്‌സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടു. പിന്നീട് കളിച്ചിട്ടില്ല. 
നാഷന്‍സ് ലീഗിലും വ്യത്യസ്തമല്ല കാര്യങ്ങള്‍. ഈ വര്‍ഷം നാല് നാഷന്‍സ് ലീഗ് മത്സരങ്ങളില്‍ ഒരു അസിസ്റ്റ് മാത്രമുണ്ട് ഹസാഡിന്റെ പട്ടികയില്‍. ഒരു വര്‍ഷം മുമ്പാണ് ബെല്‍ജിയം ജഴ്‌സിയില്‍ അവസാനമായി ഒരു മത്സരം മുഴുവന്‍ കളിച്ചത്. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലം ബെല്‍ജിയത്തിന്റെ ആക്രമണം നയിച്ച, 120 മത്സരങ്ങളില്‍ പങ്കെടുത്ത കളിക്കാരന്റെ അവസ്ഥയാണ് ഇത്.  
ബെല്‍ജിയം തുടര്‍ച്ചയായ മൂന്നാമത്തെ ലോകകപ്പാണ് കളിക്കുക. 2018 ല്‍ സെമി ഫൈനലിലെത്തിയിരുന്നു. കഴിഞ്ഞ യൂറോ കപ്പില്‍ ക്വാര്‍ട്ടര്‍ വരെ മുന്നേറി. 

Latest News