Sorry, you need to enable JavaScript to visit this website.

ചാമ്പ്യന്‍സ് ലീഗ്:  സീറ്റ് തേടി വമ്പന്മാര്‍

പാരിസ് - മുമ്പ് കിരീടം നേടിയ മൂന്നു ടീമുകള്‍ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ സ്ഥാനം നേടാന്‍ പൊരുതുന്നു. യോഗ്യതാ റൗണ്ടില്‍ നിന്ന് ആറ് ടീമുകളാണ് മുന്നേറുക. ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലെത്തുന്നത് ക്ലബ്ബുകള്‍ക്ക് ചാകരയാണ്. ചുരുങ്ങിയത് 1.564 കോടി യൂറോ ഓരോ ക്ലബ്ബിനും ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ വിജയത്തിനും 28 ലക്ഷം യൂറോ വീതം വേറെയും. 
1961 ലെയും 1962 ലെയും യൂറോപ്യന്‍ കപ്പ് ചാമ്പ്യന്മാരും പിന്നീട് അഞ്ചു തവണ ഫൈനലിലെത്തുകയും ചെയ്ത ബെന്‍ഫിക്ക യോഗ്യതാ റൗണ്ടിന്റെ അവസാന മത്സരത്തില്‍ ചൊവ്വാഴ്ച ഡീനാമൊ കിയേവിനെ നേരിടും. 
മറ്റൊരു മുന്‍ ചാമ്പ്യന്മാരായ പി.എസ്.വി സ്‌കോട്‌ലന്റിലെ റെയ്‌ഞ്ചേഴ്‌സുമായി ഏറ്റുമുട്ടും. ഒരുപാട് കാലം നെതര്‍ലാന്റ്‌സ് ടീമില്‍ ഒരുമിച്ചു കളിച്ച റൂഡ് വാന്‍ നിസ്റ്റല്‍റൂയിയും ജിയോവാനി വാന്‍ ബ്രോങ്കോസ്റ്റുമാണ് ഇരു ടീമുകളുടെയും കോച്ചുമാര്‍. 
1991 ലെ ചാമ്പ്യന്മാരായ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡാണ് മൂന്നാമത്തെ ടീം. മക്കാബി ഹയ്ഫയുമായി അവര്‍ ബുധനാഴ്ച കളിക്കും.

Latest News