Sorry, you need to enable JavaScript to visit this website.

അബദ്ധവശാൽ ഫൈനൽ എക്‌സിറ്റ് അടിച്ചാൽ

ചോദ്യം: മകളുടെ എക്‌സിറ്റ് റീ എൻട്രി  അടിക്കുന്നതിനു പകരം ഫൈനൽ എക്‌സിറ്റ്  അടിച്ചുപോയി. അബദ്ധവശാൽ സംഭവിച്ചതാണ്. ഇനി അതു തിരുത്തുന്നതിന് എന്താണ് ചെയ്യേണ്ടത്?

ഉത്തരം: ഫൈനൽ എക്‌സിറ്റ് ലഭിച്ചു കഴിഞ്ഞാൽ 60 ദിവസം കൂടി വിദേശിക്ക് സൗദി അറേബ്യയിൽ തങ്ങാം. അതിനുള്ളിൽ രാജ്യം വിടുകയോ ഫൈനൽ എക്‌സിറ്റ് റദ്ദാക്കുകയോ ചെയ്യാം. നിങ്ങൾക്ക് അബദ്ധവശാൽ തെറ്റ് സംഭവിച്ചതായതിനാൽ അതു തിരുത്താൻ സമയമുണ്ട്. 60 ദിവസത്തിനു മുൻപായി ഫൈനൽ എക്‌സിറ്റ് റദ്ദാക്കാം. 60 ദിവസം കഴിഞ്ഞും ഫൈനൽ എക്‌സിറ്റ് റദ്ദാക്കാനാവും. പക്ഷേ പിഴയായി ആയിരം റിയാൽ നൽകേണ്ടിവരും. പിഴ ഒടുക്കിയും ഫൈനൽ എക്‌സിറ്റ് റദ്ദാക്കാനാവും. പക്ഷേ ഇഖാമക്ക് കാലാവധി ഉണ്ടായിരിക്കണമെന്നു മാത്രം. 60 ദിവസത്തിനുള്ളിലായാണ്  ഫൈനൽ എക്‌സിറ്റ് റദ്ദാക്കുന്നതെങ്കിൽ ആയിരം റിയാൽ പിഴ നൽകേണ്ടതില്ല. 
രാജ്യത്തിനു 

 

പുറത്തായിരിക്കേ ഇഖാമ പുതുക്കി എക്‌സിറ്റ് റീ എൻട്രി നീട്ടൽ

ചോദ്യം: എന്റെ മകൻ എക്‌സിറ്റ് റീ എൻട്രി വിസയിൽ സൗദി അറേബ്യക്കു പുറത്താണുള്ളത്. അടുത്തു തന്നെ എന്റെ ഇഖാമയുടെ കാലാവധി കഴിയുകയും പുതുക്കി ലഭിക്കാൻ ഒരു മാസം സമയം എടുക്കുകകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തിൽ മകന്റെ എക്‌സിറ്റ് റീ എൻട്രി വിസ സൗദിയിൽ എത്താതെ തന്നെ നീട്ടാൻ കഴിയുമോ?

ഉത്തരം: മകൻ രാജ്യത്തിനു പുറത്തായിരിക്കുമ്പോഴും ഇഖാമ പുതുക്കി എക്‌സിറ്റ് റീ എൻട്രി വിസ നീട്ടാം. ആശ്രിത വിസയിലുള്ള ആൾ രാജ്യത്തിനു പുറത്തായിരിക്കുമ്പോൾ എക്‌സിറ്റ് റീ എൻട്രി നീട്ടുന്നതിനുള്ള സേവനം ഉപയോഗിക്കണമെന്നു മാത്രം. ഇഖാമ പുതുക്കുമ്പോൾ ആവശ്യമായ ഫീസിനു പുറമെ എക്‌സിറ്റ് റീ എൻട്രി നീട്ടുന്നതിനുള്ള ഫീസും അടയ്ക്കണം. നിയമാനുസൃത നടപടികളിലൂടെ നീങ്ങിയാൽ രാജ്യത്തിനു പുറത്തുള്ളവരുടെ ഇഖാമയും പുതുക്കി എക്‌സിറ്റ് റീ എൻട്രി നീട്ടാം.

Latest News