പ്രഫുല്‍ പട്ടേലിനെ  വിലക്കണം -എ.ഐ.എഫ്.എഫ്

ന്യൂദല്‍ഹി - ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാത്തില്‍ നിന്നും മുന്‍ അധ്യക്ഷന്‍ പ്രഫുല്‍ പട്ടേലിനെ വിലക്കണമെന്നാവശ്യപ്പെട്ട് എ.ഐ.എഫ്.എഫിന്റെ ഭരണച്ചുമതലയുള്ള കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് സുപ്രീം കോടതിയെ സമീപിച്ചു. പ്രഫുല്‍ പട്ടേലും നിരവധി സംസ്ഥാന ഫുട്‌ബോള്‍ കമ്മിറ്റി ഭാരവാഹികളും കോടതിയലക്ഷ്യം കാണിച്ചതായി സി.ഒ.എ ആരോപിച്ചു.
ഫുട്‌ബോള്‍ ഭരണത്തില്‍ കോടതി ഇടപെട്ടതിനാല്‍ ഫിഫ വിലക്ക് നേരിടുകയാണ് ഇന്ത്യ. വിലക്ക് വന്നാല്‍ അണ്ടര്‍-17 വനിതാ ലോകകപ്പ് നഷ്ടപ്പെടുന്നതുള്‍പ്പെടെ വന്‍ തിരിച്ചടിയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണമെന്നും സി.ഒ.എ ആവശ്യപ്പെട്ടു. ഫിഫ അംഗമെന്ന നിലയില്‍ സംസ്ഥാന ഫുട്‌ബോള്‍ ഭാരവാഹികളെ തെറ്റിദ്ധരിപ്പിക്കുകയാണ് പട്ടേല്‍ എന്ന് അവര്‍ കുറ്റപ്പെടുത്തി. 

Latest News