Sorry, you need to enable JavaScript to visit this website.

ബാഡ്മിന്റണില്‍ മലയാളി താരത്തിന് വെങ്കലം

ബേമിംഗ്ഹാം - കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യ മെഡല്‍ വാരുന്നു. പുരുഷ, വനിതാ സിംഗിള്‍സിനു പുറമെ വനിതാ ഡബ്ള്‍സിലും ഇന്ത്യ വിജയപീഠം കയറി. മലയാളി താരം ട്രീസ ജോളിയും ദേശീയ കോച്ച് പുല്ലേല ഗോപിചന്ദിന്റെ മകള്‍ ഗായത്രിയുമുള്‍പ്പെട്ട ടീമാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയുടെ സുവാന്‍യു വെന്‍ഡി ചെന്‍-ഗ്രോണിയ സോമര്‍വൈല്‍ സഖ്യത്തെ അവര്‍ 21-15, 21-18 ന് തോല്‍പിച്ചു. 
രണ്ട് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമുള്‍പ്പെടെ ബാഡ്മിന്റണില്‍ ഇന്ത്യക്ക് അഞ്ച് മെഡലായി. പുരുഷ ഡബ്ള്‍സില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍ മത്സരിക്കുകയാണ്.
 

Latest News