Sorry, you need to enable JavaScript to visit this website.

ഗോദയില്‍ ആദ്യ മെഡല്‍, അന്‍ഷുവിന് വെള്ളി

ബേമിംഗ്ഹാം - കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഗുസ്തി മത്സരങ്ങളില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. 57 കിലൊ വിഭാഗത്തില്‍ അന്‍ഷു മാലിക് വെള്ളി നേടി. ഫൈനലില്‍ കഴിഞ്ഞ രണ്ടു തവണ ചാമ്പ്യനായ നൈജീരിയയുടെ ഒദുനായൊ അദകുറായോട് അന്‍ഷു തോറ്റു. 
ഗുസ്തിയില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലിലെത്തി. പുരുഷന്മാരുടെ 86 കിലൊ വിഭാഗത്തില്‍ ദീപക് പൂനിയയും 65 കിലൊ വിഭാഗത്തില്‍ ബജ്‌റംഗ് പൂനിയയും ഫൈനലിലെത്തി. ദീപക് നിലവിലെ ചാമ്പ്യന്‍ പാക്കിസ്ഥാന്റെ മുഹമ്മദ് ഇനാമുമായാണ് പൊരുതുക. വനിതകളുടെ 62 കിലൊ വിഭാഗത്തില്‍ സാക്ഷി മാലിക്കും 57 കിലൊ വിഭാഗത്തില്‍ അന്‍ഷു മാലിക്കും ഫൈനലിലെത്തി.  പുരുഷന്മാരുടെ 125 കിലൊ വെങ്കല മെഡല്‍ മത്സരത്തില്‍ മോഹിത് ഗ്രേവാളും വനിതകളുടെ 68 കിലൊ വെങ്കല മെഡല്‍ മത്സരത്തില്‍ ദിവ്യ കക്രാനും ഇറങ്ങും. 

Latest News