ക്വാലാലംപൂര്‍ - മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണില്‍ പി.വി സിന്ധുവും സായ്പ്രണീതും പരുപ്പള്ളി കശ്യപും മലയാളി താരം എച്ച്.എസ് പ്രണോയിയും രണ്ടാം റൗണ്ടിലെത്തി. കശ്യപിന്റെ ഭാര്യ കൂടിയായ മുന്‍ ലോക ഒന്നാം നമ്പര്‍ സയ്ന നേവാള്‍ പുറത്തായി.
പ്രണീത് 21-8, 21-9 ന് ഗ്വാട്ടിമാലയുടെ കെവിന് കോര്‍ഡനെയും കശ്യപ് 16-21, 21-16, 21-16 ന് ഇന്തോനേഷ്യയുടെ ടോമി സുഗിയാര്ത്തോയെയും പ്രണോയ് 21-19, 21-14 ന് ഫ്രാന്‍സിന്റെ ബ്രയ്സ് ലെവേര്ദ്സിനെയും തോല്പിച്ചു. ഏഴാം സീഡായ സിന്ധു ശക്തമായ പോരാട്ടത്തില്‍ ചൈനയുടെ ഹെ ബിംഗ്ജിയാവോയെയാണ് മൂന്നു ഗെയിമില്‍ മറികടന്നത് (21-13, 17-21, 21-15). ഇന്തോനേഷ്യ ഓപണില്‍ ആദ്യ റൗണ്ടില്‍ ബിംഗ്ജിയാവോയ് സിന്ധു തോറ്റിരുന്നു. സയ്ന കൊറിയയുടെ കിം ഗാ യുന്നിനോട് 21-16, 17-21, 14-21 ന് കീഴടങ്ങി. സമീര്‍ വര്‍മയും ആദ്യ റൗണ്ടില്‍ പുറത്തായി. മലേഷ്യ സൂപ്പര്‍ സീരീസിലും സയ്ന ആദ്യ കടമ്പയില്‍ വീണിരുന്നു. അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി സഖ്യം വനിതാ ഡബ്ള്‍സില്‍ ആദ്യ റൗണ്ടില്‍ പുറത്തായി.