ഗോകുലം താരം മനീഷ സൈപ്രസ് ക്ലബ്ബിലേക്ക്

കോഴിക്കോട് - ഗോകുലം കേരളാ എഫ്.സിക്കൊപ്പം രണ്ടു തവണ ഇന്ത്യന്‍ വനിതാ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്മാരായ മനീഷ കല്യാണ്‍ സൈപ്രസ് ക്ലബ്ബ് അപൊളോന്‍ ലേഡീസില്‍ ചേരുന്നു. ഇതുവഴി യൂറോപ്യന്‍ വനിതാ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാവാനുള്ള സാധ്യതയാണ് ഇരുപതുകാരിക്ക് തെളിഞ്ഞുവരുന്നത്. മനീഷ ഇന്ത്യക്കു വേണ്ടി 17 കളികളില്‍ നാലു ഗോളടിച്ചിട്ടുണ്ട്. 
യൂറോ യോഗ്യതാ റൗണ്ടില്‍ അപലോണ്‍ ലാത്വിയയിലെ റിഗയുമായി ഏറ്റുമുട്ടാനൊരുങ്ങുകയാണ്. രണ്ടു മത്സരങ്ങള്‍ കൂടി ജയിച്ചാല്‍ അപലോന് യോഗ്യത നേടാം. 

Latest News