Sorry, you need to enable JavaScript to visit this website.

ഇന്ത്യയെ വിറപ്പിച്ച് അയര്‍ലന്റ്

ഡബ്ലിന്‍ - രണ്ടാം ട്വന്റി20യില്‍ ഇന്ത്യയെ വിറപ്പിച്ച് അയര്‍ലന്റ് നാല് റണ്‍സിന് കീഴടങ്ങി. ഇന്ത്യയുടെ ഏഴിന് 225 റണ്‍സിന് ധീരമായി മറുപടി നല്‍കിയ അയര്‍ലന്റ് വിജയത്തിന് തൊട്ടരുകിലെത്തിയിരുന്നു. എന്നാല്‍ അവസാന പന്തില്‍ സിക്‌സറടിക്കാനായില്ല. ഇതോടെ ഇന്ത്യ പരമ്പര 2-0 ന് സ്വന്തമാക്കി. സ്‌കോര്‍: ഇന്ത്യ ഏഴിന് 225, അയര്‍ലന്റ് അഞ്ചിന് 221. 
ദീപക് ഹൂഡ സെഞ്ചുറിയടിക്കുകയും സഞ്ജു സാംസണുമൊത്ത് റെക്കോര്‍ഡായ 176 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തതോടെയാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിത്. സഞ്ജു ആദ്യമായി രാജ്യാന്തര ട്വന്റി20യില്‍ അര്‍ധ ശതകം തികച്ചു. സെഞ്ചുറിക്കരികെ പരുങ്ങിയ ഹൂഡ അവസാന 12 പന്തില്‍ 13 റണ്‍സ് മാത്രം നേടിയത് അവസാനം ഇന്ത്യക്ക് തിരിച്ചടിയായി. 
ആദ്യ മത്സരത്തില്‍ പുറത്തിരുത്തിയ സഞ്ജുവിനെ പരിക്കേറ്റ റിതുരാജ് ഗെയ്കവാദിനു പകരമാണ് കളത്തിലിറക്കിയത്. ഇശാന്‍ കിഷനെ (3) തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ട ശേഷം ദീപക് ഹൂഡയും (57 പന്തില്‍ 104, 6x6, 4x9) സഞ്ജു സാംസണും (42 പന്തില്‍ 77, 6x4, 4x9)ട്ടൗട്ട്) മത്സരിച്ച് അടിച്ചു. ഇന്റര്‍നാഷനല്‍ ട്വന്റി20യില്‍ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് ഹൂഡ. രോഹിത് ശര്‍മയും കെ.എല്‍. രാഹുലും സുരേഷ് റയ്‌നയുമാണ് നേരത്തെ സെഞ്ചുറിയടിച്ചത്. 
സൂര്യകുമാര്‍ യാദവും (5 പന്തില്‍ 15) കിട്ടിയ അവസരം മുതലാക്കി. അവസാന 13 പന്തിനിടെ ഇന്ത്യക്ക് നാലു വിക്കറ്റ് നഷ്ടപ്പെട്ടു. ദിനേശ് കാര്‍ത്തികും അക്ഷര്‍ പട്ടേലും ഹര്‍ഷല്‍ പട്ടേലും നേരിട്ട ആദ്യ പന്തില്‍ പുറത്തായി. 
ഇന്ത്യ അനായാസം ഏഴു വിക്കറ്റിന് ജയിച്ച ആദ്യ കളിയില്‍ സഞ്ജുവിന് പകരം അവസരം കിട്ടിയ ഹൂഡ 29 പന്തില്‍ പുറത്താവാതെ 47 റണ്‍സടിച്ചിരുന്നു
രണ്ടാം മത്സരത്തിലും ഐ.പി.എല്‍ ഹീറോ രാഹുല്‍ ത്രിപാഠിയെയും അര്‍ഷദീപ് സിംഗിനെയും പുറത്തിരുത്തി. ഉംറാന്‍ മാലിക് സ്ഥാനം നിലനിര്‍ത്തി. 


 

Latest News