Sorry, you need to enable JavaScript to visit this website.

പൈതൃകത്തിന്റെ പുതുമോടിയോടെ ഓടത്തിൽ പള്ളി

ഉത്സവാന്തരീക്ഷത്തിൽ താഴികക്കുടങ്ങൾ പള്ളിയിലെത്തിക്കുന്ന ചടങ്ങ് വീക്ഷിക്കാൻ ജാതിമതഭേദമന്യേ ആയിരങ്ങളാണ് പള്ളി മുറ്റത്തേക്ക് ഒഴുകിയെത്തിയിരുന്നത.് അതിരുകളില്ലാത്ത മാനവ സ്‌നേഹത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും ഉദാത്ത മാതൃക തന്നെയായിരുന്നു ഈ ചടങ്ങെന്ന് ചരിത്ര പണ്ഡിതൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ ഭൂരിഭാഗം വ്യാപാരികളും പുറമെ നിന്ന് എത്തുന്നവരും ഓടത്തിൽ പള്ളിയിലാണ്  പ്രാർത്ഥനക്കായ് എത്തുന്നത്.

ചരിത്ര പട്ടണത്തിന്റെ ചാരുത വിളിച്ചോതി പഴമയുടെ പൈതൃകം ചോരാത്ത പുതുമോടിയിൽ ചമഞ്ഞൊരുങ്ങിക്കഴിഞ്ഞു  തലശ്ശേരി ഓടത്തിൽ പള്ളി. നഗര ചരിത്രത്തോടൊപ്പം ഇഴുകിച്ചേർന്ന   മുന്നൂറ് വർഷത്തോളം പഴക്കമുള്ള  ഈ ആരാധനാലയം കാലം പോറലേൽപ്പിച്ച മുറിവുകൾ മാറ്റി  പുതുരൂപം കൈവരിച്ചു കഴിഞ്ഞു. തിരുവിതാംകൂർ രാജാവ് നൽകിയ തേക്കിൻ തടികൊണ്ടുള്ള കര കൗശലപ്രവൃത്തി കൊണ്ട് കമനീയമായ പള്ളി ഏവരുടെയും മനംകുളിർപ്പിക്കുന്ന കാഴ്ചയായിരുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന ഈ മര ഉരുപ്പടികൾ കാലപ്പഴക്കത്താൽ നശിച്ചു തുടങ്ങിയതോടെയാണ് പുനരുദ്ധാരണ പ്രവർത്തനമെന്ന ആശയം പള്ളി ഭാരവാഹികളിൽ ഉടലെടുത്തത്. പള്ളിയുടെ സ്വർണ്ണ താഴികക്കുടങ്ങൾ മിനുക്കിയും മേൽക്കൂരയിലെ ചെമ്പ് തകിടുകൾ ഇളക്കി പുതിയത് സ്ഥാപിക്കുകയും ചെയ്തതോടെ നൂറ്റാണ്ടുകളുടെ ചരിത്രം വിളിച്ചോതുന്ന പള്ളി പൈതൃക നഗരിയിൽ തലയെടുപ്പോടെ നിലയുറപ്പിച്ചു.  കേയി കുടുംബത്തിന്റെ അധീനതയിലുള്ള ആരാധനാലയത്തിന്  പുതുജീവൻ കൈവരിച്ചതോടെ പള്ളി പരിപാലന കമ്മിറ്റിയും അത്യാഹ്ലാദത്തിലാണ്.
വാസ്തുശിൽപ്പകലയുടെ മകുടോദാഹരണമായ പള്ളിയുടെ ചെമ്പ് തകിട് പാകിയ വിശാലമായ മേൽപ്പുരയുടേയും  സ്വർണത്താഴിക കുടങ്ങളുടെയും നവീകരണം  പൂർത്തിയായി. കെട്ടിടത്തിൽ ചോർച്ച അനുഭവപ്പെട്ടതോടെയാണ് കേയി കുടുംബാംഗങ്ങൾ പള്ളിയുടെ നവീകരണ പ്രവർത്തനത്തിന് വേണ്ടി കൈമെയ് മറന്ന് രംഗത്തിറങ്ങിയത.് ആറ് സ്വർണത്താഴിക കുടങ്ങൾ മിനുക്കിയെടുത്തു. മേൽക്കൂരയിലെ ചെമ്പ് തകിടുകളും മരവും പൂർണമായും മാറ്റി സ്ഥാപിച്ചു. നമസ്‌ക്കാര ഹാളിലും ഖബർസ്ഥാനിലും മികച്ച വെളിച്ച സംവിധാനങ്ങളും ഒരുക്കി. പള്ളിക്കകത്ത് പുതിയ കാർപ്പറ്റുകൾ വിരിച്ചും പെയിന്റടിച്ചും പള്ളിയുടെ പഴയ തനിമ നിലനിർത്തി. നാലു പതിറ്റാണ്ടു കാലം കാടുമൂടിക്കിടന്ന ഓടത്തിൽ പള്ളിയിലെ കുളവും നവീകരിച്ചു. കുളത്തിലെ ചെളി പൂർണമായും ശാസ്ത്രീയമായ രീതിയിൽ നീക്കി .പടവുകളിൽ ഇനി വാർണീഷ് ചെയ്ത് മനോഹരമാക്കും. ഇതിന്റെ ചുറ്റിലും ചെടികൾ വെച്ചുപിടിപ്പിക്കാനും കമ്മിറ്റിക്ക് ആലോചനയുണ്ട്. എൻ.സി.സി റോഡിൽനിന്ന് പള്ളിയിലേക്കുള്ള പ്രവേശന കവാടത്തിന് സമീപമാണ് വിശാലമായ കുളം സ്ഥിതി ചെയ്യുന്നത.്  സ്വദേശത്തും വിദേശത്തുമുള്ള കേയീ കുടുംബാംഗങ്ങളുടെ നിർലോഭമായ സഹായത്താലാണ് പള്ളിയുടെ നവീകരണ പ്രവൃത്തി പൂർത്തീകരിച്ചത്. പള്ളി നവീകരണത്തിന് സംസ്ഥാന സർക്കാർ സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇവയൊന്നും സ്വീകരിക്കാതെ കുടുംബാംഗങ്ങൾ തന്നെ കോടികൾ മുടക്കിയാണ് പുനരുദ്ധാരണ പ്രവൃത്തി പൂർത്തീകരിച്ചത.്  
കേയി വംശത്തിലെ പ്രമുഖനായിരുന്ന മൂസക്കേയിയാണ് തന്റെ മനസിലെ വലിയ ആശയത്തെ വാസ്തുശിൽപ്പ ഭംഗിയോടെ ഓടത്തിൽ ജുമുഅത്ത് പള്ളിയായി  അണിയിച്ചൊരുക്കിയത.്  ഡച്ചുകാരുടെ അധീനതയിലുള്ള കരിമ്പിൻ തോട്ടം (ഓടം) വിലക്ക് വാങ്ങിയാണ് അഞ്ചേക്കറിലേറെ ഭൂമിയിലെ മധ്യഭാഗത്തായി പള്ളി നിർമ്മിച്ചത.് കരിമ്പിൻ തോട്ടമെന്ന വാക്കിന്റെ അർത്ഥമായ ഓടത്തിൽ നിന്നാണ് ഓടത്തിൽ പള്ളിയെന്ന ചുരുക്ക പേരിൽ പള്ളി അറിയാൻ തുടങ്ങിയത.് തലശ്ശേരി പഴയ ബസ്റ്റാന്റ്, എൻ.സി.സി റോഡ്, ലോഗൻസ് റോഡ് എന്നിവിടങ്ങളിൽ നിന്നായി പള്ളിയിലേക്ക് പ്രവേശിക്കാൻ പ്രവേശന കവാടങ്ങളും ഒരുക്കിയിരുന്നു. 
മൂസക്കേയിക്ക് തിരുവിതാംകൂർ രാജാവ് ഓടത്തിൽ പള്ളി നിർമ്മിക്കാൻ കൊടുത്തയച്ച മരഉരുപ്പടികൾ തലശ്ശേരി കടപ്പുറത്ത് ഇറക്കി ആനകൾ വലിച്ച് കൊണ്ട് വന്ന വഴികളാണ് തലശ്ശേരിയിലെ ഇന്നത്തെ ലോഗൻസ് റോഡും മുകുന്ദ മല്ലർ റോഡും ആയി പരിണമിച്ചത്. പള്ളി മേൽക്കൂരക്ക് മേലെ സ്ഥാപിക്കാൻ മൂസ്സക്കേയി ഒരുക്കി വെച്ച മൂന്ന് സ്വർണ്ണ താഴികക്കുടങ്ങൾ 1861 ൽ അദ്ദേഹത്തിന്റെ അനന്തിരവൻ കുഞ്ഞമ്മദ് കേയിയാണ് അത്യന്ത്യം ആർഭാടപൂർവ്വമായ ചടങ്ങിൽ പ്രതിഷ്ഠിച്ചത.് മലബാറിലെ എല്ലാ രാജാക്കൻമാരെയും പ്രഭുക്കൻമാരെയും വലിയ ജൻമികളെയും സർക്കാർ ഉദ്യോഗസ്ഥരെയും ഈ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഗജവീരൻമാരുടെ അകമ്പടിയോടെ ആലവട്ടവും വെൺചാമരവുമൊക്കെയായിരുന്നു ഈ പ്രൗഡഗംഭീര ചടങ്ങിന് കൊഴുപ്പേകിയിരുന്നത.്  ഉത്സവാന്തരീക്ഷത്തിൽ താഴികക്കുടങ്ങൾ പള്ളിയിലെത്തിക്കുന്ന ചടങ്ങ് വീക്ഷിക്കാൻ ജാതിമതഭേദമന്യേ ആയിരങ്ങളാണ് പള്ളി മുറ്റത്തേക്ക് ഒഴുകിയെത്തിയിരുന്നത.് അതിരുകളില്ലാത്ത മാനവ സ്‌നേഹത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും ഉദാത്ത മാതൃക തന്നെയായിരുന്നു ഈ ചടങ്ങെന്ന് ചരിത്ര പണ്ഡിതൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. 
നഗരത്തിലെ ഭൂരിഭാഗം വ്യാപാരികളും പുറമെനിന്ന് എത്തുന്നവരും ഓടത്തിൽ പള്ളിയിലാണ്  പ്രാർത്ഥനക്കായ് എത്തുന്നത്. കോൺഗ്രസ്  നേതാവ് ഗുലാം നബി ആസാദ് ഉൾപ്പെടെയുള്ള പ്രമുഖർ ഇവിടെ  പ്രാർത്ഥന നടത്താൻ എത്തിയത് പള്ളി കമ്മിറ്റി ഭാരവാഹികൾ അഭിമാനത്തോടെ ഓർക്കുകയാണ്.  ഓർക്കാട്ടേരി, കേളോത്ത്, വലിയപുര, പുതിയപുര എന്നീ കേയി കുടുംബാംഗങ്ങളുടെ താവഴികളിലെ പുരുഷൻമാരുടെ നേതൃത്വത്തിലുള്ള പള്ളി പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പള്ളിയുടെ നവീകരണ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചിരുന്നത.്‌

Latest News