Sorry, you need to enable JavaScript to visit this website.

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വനിതാ മത്സരങ്ങളില്‍ വിലക്ക്

മെല്‍ബണ്‍ - കായിക മത്സരങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ വനിതാ വിഭാഗത്തില്‍ പങ്കെടുക്കുന്നതിന് വിലക്ക്. നീന്തലിനും റഗ്ബിക്കും പുറമെ ഫുട്‌ബോളിലും വിലക്ക് പ്രാബല്യത്തില്‍ വന്നേക്കും. ട്രാന്‍സ്‌ജെന്‍ഡറുകളെ ഉള്‍ക്കൊള്ളുന്നതോടൊപ്പം തുല്യത കൂടി ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഇന്റര്‍നാഷനല്‍ റഗ്ബി ലീഗ് അറിയിച്ചു. എന്നാല്‍ തീരുമാനത്തെ കായിക രംഗത്തെ പല പ്രമുഖരും വിമര്‍ശിച്ചു. മറ്റുള്ളവരെ പോലെ തങ്ങളും മനുഷ്യരാണെന്ന് ഓസ്‌ട്രേലിയന്‍ വനിതാ റഗ്ബി ലീഗില്‍ കളിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കരൊലൈന്‍ ലെയ്ത് പറഞ്ഞു. 
ട്രാന്‍സ്‌ജെന്‍ഡറുകള്‍ വനിതാ വിഭാഗത്തില്‍ മത്സരിക്കുമ്പോള്‍ അവര്‍ക്ക് അന്യായമായ മുന്‍തൂക്കം ലഭിക്കുന്നുവെന്നാണ് പരാതി. എന്നാല്‍ അന്യായമായ മുന്‍തൂക്കമുണ്ടെന്ന ആളുകളുടെ ധാരണ മാത്രം മുന്നില്‍ വെച്ച് ഒരു അത്‌ലറ്റിനെയും വിലക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റി കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വ്യത്യസ്ത സ്‌പോര്‍ട്‌സ് അസോസിയേഷനുകള്‍ക്ക് അവര്‍ അനുമതി നല്‍കി. തുടര്‍ന്നാണ് ഇന്റര്‍നാഷനല്‍ സൈക്ലിംഗ് യൂനിയന്‍ ഉള്‍പ്പെടെയുള്ള കായിക അസോസിയേഷനുകള്‍ നിയമം കര്‍ക്കശമാക്കിയത്. 
നീന്തല്‍ അസോസിയേഷന്റെ തീരുമാനത്തെ വേള്‍ഡ് അത്‌ലറ്റിക്‌സ് മേധാവി സെബാസ്റ്റിയന്‍ കോ പ്രശംസിച്ചു. വനിതാ ഫുട്‌ബോളില്‍ ട്രാന്‍സ്‌ജെന്‍ഡറുകളുടെ പങ്കാളിത്തം സംബന്ധിച്ച് ചര്‍ച്ചയിലാണെന്ന് ഫിഫ വ്യക്തമാക്കി. നീന്തല്‍ അസോസിയേഷന്റെ തീരുമാനം കാര്യങ്ങള്‍ മനസ്സിലാക്കിയും സന്തുലിതമായും സ്വീകരിച്ചതാണെന്ന് അവരുടെ മെഡിസിന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഡേവിഡ് ജെറാഡ് അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ നിലപാട് ക്രൂരമാണെന്ന് രണ്ടു തവണ ലോകകപ്പ് നേടിയ അമേരിക്കന്‍ ഫുട്‌ബോളര്‍ മെഗാന്‍ റപീനൊ കുറ്റപ്പെടുത്തി. 

Latest News