ചരിത്രം കാത്തിരിക്കണം, ഒരു ഒവേര്‍ടന്‍ ഔട്

 

ലണ്ടന്‍ - ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ ഒരുമിച്ചു കളിക്കുന്ന ആദ്യ ഇരട്ടകളാവാന്‍ ഒവേര്‍ടന്‍ സഹോദരന്മാര്‍ കാത്തിരിക്കണം. ന്യൂസിലാന്റിനെതിരായ മൂന്നാം ടെസ്റ്റിന് ഇന്ന് ഇംഗ്ലണ്ട് പാഡ് കെട്ടുമ്പോള്‍ ഒവേര്‍ടന്‍ സഹോദരന്മാര്‍ ഇരുവരും ടീമിലുണ്ടാവുമോയെന്ന് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുകയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് പ്രഖ്യാപിച്ച അന്തിമ ഇലവനില്‍ ജെയ്മി ഒവേര്‍ടനു മാത്രമേ സ്ഥാനം ലഭിച്ചുള്ളൂ. ക്രയ്ഗ് ഒവേര്‍ടന്‍ ടീമിലില്ല. പരിക്കേറ്റ പെയ്‌സ്ബൗളര്‍ ജിമ്മി ആന്‍ഡേഴ്‌സനു പകരമാണ് ജെയ്മി പ്ലേയിംഗ് ഇലവനിലെത്തിയത്. ജെയ്മിക്ക് ഇത് അരങ്ങേറ്റമായിരിക്കും. 
 

Latest News