കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മെഡല്‍ 'ഭാരം'; വീണ്ടും സ്വര്‍ണം

ഗോള്‍ഡ് കോസ്റ്റ്- ഇരുപത്തൊന്നാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പട്ടികയ്ക്ക് 'ഭാരം' കൂടുന്നു. പുരുഷന്‍മാരുടെ 77 കിലോ ഭാരോദ്വഹനത്തില്‍ സതീഷ് കുമാര്‍ ശിവലിംഗം സ്വര്‍ണം നേടി. ഇതോടെ ഇന്ത്യയ്ക്കു ലഭിച്ച മെഡലുകളുടെ എണ്ണം അഞ്ചായി. മൂന്നു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലും ഭാരോദ്വഹനത്തില്‍ മാത്രമാണ്. പുരുഷന്‍മാരുടെ 69 കിലോ വിഭാഗത്തില്‍ 18-കാരനായ ദീപക് ലാതര്‍ കഴിഞ്ഞ ദിവസം വെങ്കലം നേടിയിരുന്നു. മീരാഭായ് ചാനു, സഞ്ജിത ചാനു എന്നിവരാണ് സ്വര്‍ണം നേടിയ മറ്റു രണ്ടു പേര്‍. വെള്ളി മെഡല്‍ നേട്ടത്തോടെ പി ഗുരുരാജയാണ് ഇന്ത്യയുടെ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. 

Latest News