ന്യൂസിലാന്റ് ടീമില്‍ കോവിഡ് പടരുന്നു

ലണ്ടന്‍ - ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ന്യൂസിലാന്റ് ക്രിക്കറ്റ് ടീമില്‍ കോവിഡ് പടരുന്നു. മൂന്നു പേര്‍ പോസിറ്റിവായി ഐസൊലേഷനിലാണ്. എങ്കിലും സസക്‌സിനെതിരായ അവരുടെ സന്നാഹ മത്സരം മുടങ്ങില്ല. ബാറ്റര്‍ ഹാരി നിക്കോള്‍സ്, സീം ബൗളര്‍ ബ്ലയര്‍ ടിക്‌നര്‍, ബൗളിംഗ് കോച്ച് ഷെയ്ന്‍ ജൂര്‍ജന്‍സന്‍ എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്. ബാക്കിയുള്ളവരെല്ലാം നെഗറ്റിവായിരുന്നു. 
ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ ഭാര്യയുടെ പ്രസവം ആസന്നമായതിനാല്‍ നാട്ടിലാണ്. ടിം സൗത്തീ, ട്രെന്റ് ബൗള്‍ട്, ഡാരില്‍ മിച്ചല്‍ എന്നിവര്‍ ഐ.പി.എല്ലിലും. 

Latest News