Sorry, you need to enable JavaScript to visit this website.

അഗ്വിറോയുടെ ഗോൾ വാർഷികത്തിന് സ്മാരകമായി പ്രതിമ

ലണ്ടൻ- മാഞ്ചസ്റ്റർ സിറ്റി ആദ്യ പ്രീമിയർ ലീഗ് കിരീടം നേടിയ അഗ്വേറോയുടെ ഗോളിന്റെ പത്താം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി മാഞ്ചസ്റ്റർ സിറ്റി ഇത്തിഹാദ് സ്റ്റേഡിയത്തിന് പുറത്ത്  താരത്തിന്റെ പ്രതിമ അനാച്ഛാദനം  ചെയ്തു. ക്വീൻസ് പാർക്ക് റേഞ്ചേഴ്‌സിനെതിരെ 3-2ന് വിജയിച്ച മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ അഗ്വിറോ നേടിയ ഗോളിന്റെ ഓർമ്മയിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 44 വർഷത്തിനിടെ സിറ്റിയുടെ ആദ്യ ലീഗ് കിരീടം ആയിരുന്നു അഗ്വിറോയുടെ ഗോളിലൂടെ നേടിയത്. 
മാഞ്ചസ്റ്റർ സിറ്റിയിൽ ഒരു ദശാബ്ദത്തിലേറെയായി കളിച്ച അഗ്വിറോ 390 മത്സരങ്ങളിൽ നിന്ന് 260 ഗോളുകളാണ് സിറ്റിക്കായി നേടിയത്. സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ എന്ന ഖ്യാതിയും അഗ്വിറോക്ക് സ്വന്തമാണ്. മാഞ്ചസ്റ്ററിലെ എന്റെ ഫുട്‌ബോൾ കരിയറിനുള്ള അംഗീകാരമായി പ്രതിമ നിർമ്മിച്ചതിന് ക്ലബ്ബിനോട് വളരെ നന്ദിയുള്ളവനാണെന്നും ജീവിതത്തിലെ സവിശേഷ നിമിഷമായി ഇത് അടയാളപ്പെടുമെന്നും അഗ്വിറോ പറഞ്ഞു. 

Latest News