ചോദ്യം: സന്ദർശക വിസയിലെത്തി കാലാവധി കഴിഞ്ഞാലും ഒരാഴ്ചക്കുള്ളിലാണെങ്കിൽ പിഴ കൂടാതെ മടങ്ങാനാകുമെന്ന് പറയുന്നത് ശരിയാണോ?
ഉത്തരം: നിലവിലെ ജവാസാത്ത് നിയമപ്രകാരം സാധിക്കില്ല. വിസിറ്റ് വിസയിലെത്തി വിസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയാൽ അത് അനധികൃത താമസമായി കണക്കാക്കും. ഇങ്ങനെ രാജ്യത്ത് തങ്ങുന്ന വിദേശിക്ക് പിന്നീട് സ്വന്തം രാജ്യത്തേക്ക് മടങ്ങണമെങ്കിൽ പിഴ ഒടുക്കേണ്ടി വരും. അതല്ലെങ്കിൽ അനധികൃത താമസക്കാരനായി കണക്കാക്കി നിയമ നടപടിക്ക് വിധേയനാക്കും. അതിനാൽ വിസിറ്റ് വിസയിൽ എത്തിയ വിദേശികൾ വിസയുടെ കാലാവധി തീരുന്നതിനു മുൻപായി രാജ്യം വിട്ടിരിക്കണം.
എക്സിറ്റ് റീ എൻട്രി സ്റ്റാറ്റസ്
ചോദ്യം: എക്സിറ്റ് റീ എൻട്രി സ്റ്റാറ്റസ് അറിയാൻ എന്താണ് മാർഗം?
ഉത്തരം: സൗദിയുടെ അകത്തും പുറത്തും കഴിയുന്ന വിദേശികളായ സൗദിയിലെ താമസക്കാർക്ക് അവരുടെ ഇഖാമയുടെ സ്റ്റാറ്റസും എക്സിറ്റ് റീ എൻട്രി സ്റ്റാറ്റസും അറിയുന്നതിന് ആഭ്യന്തര മന്ത്രാലയം സൗകര്യം ഒരുക്കിയിട്ടുണ്ട്. മുഖീം പോർട്ടൽ വഴിയാണ് ഇതു സാധ്യമാവുക. വേേു:െ//ാൗൂലലാ.മെ/#/്ശമെ്മഹശറശ്യേ/രവലരസ ലിങ്കിൽ വിസ വാലിഡേറ്റ് ചെക് ഓപ്ഷൻ ക്ലിക്ക് ചെയ്താൽ ഇതറിയാനാവും. ഈ ലിങ്ക് തുറന്ന് ഇഖാമ നമ്പറോ, വിസ നമ്പറോ നൽകിയാൽ വിവരങ്ങൾ ലഭ്യമാവും.
പേരിലെ തെറ്റുകൾ
ചോദ്യം: ആശ്രിത വിസയിലുള്ളവരുടെ ഇഖാമയിലെ ഇംഗ്ലീഷ് പേര് കറക്ട് ചെയ്യുന്നതിന് എന്താണ് ചെയ്യേണ്ടത്?
ഉത്തരം: ആശ്രിത വിസയിലുള്ളവരുടെ ഇഖാമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിദേശ തൊഴിലാളിക്കു നേരിട്ടു ചെയ്യാം. ജവാസാത്തിന്റെ അബ്ശിർ പ്ലാറ്റ് ഫോം വഴി ആദ്യം ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് ഉദ്യോഗസ്ഥരെ കാണുന്നതിന് മുൻകൂട്ടിയുള്ള അനുമതി തേടുകയാണ് വേണ്ടത്. അനുമതി ലഭിച്ചാൽ അനുവദിച്ച സമയത്ത് ജവാസാത്ത് ഓഫീസിലെത്തി ഉദ്യോഗസ്ഥരെ കണ്ട് പേരിലെ തെറ്റുകൾ തിരുത്താൻ കഴിയും. ഒറിജിനൽ പാസ്പോർട്ടും ഇഖാമയുടെ കോപ്പിയും കൈയിൽ കരുതണം. വിദേശ തൊഴിലാളിയുടെ ഇഖാമയുമായി ബന്ധപ്പെട്ട തിരുത്തലുകൾ നടത്തണമെങ്കിൽ സ്പോൺസറാണ് ജവാസാത്തിനെ സമീപിക്കേണ്ടത്.