Sorry, you need to enable JavaScript to visit this website.

മെസ്സി എന്തിന്? ഡി മരിയ വണ്ടര്‍ ഗോളില്‍ അര്‍ജന്റീന

ബ്യൂണസ്‌ഐറിസ് - എയിംഗല്‍ ഡി മരിയയുടെ വണ്ടര്‍ ഗോളില്‍ അര്‍ജന്റീന ലാറ്റിനമേരിക്കന്‍ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ചിലെയെ 2-1 ന് തോല്‍പിച്ചു. പത്താം മിനിറ്റില്‍ ഒരുപറ്റം ഡിഫന്റര്‍മാര്‍ക്കിടയിലൂടെ ഊളിയിട്ട ശേഷമാണ് ഡി മരിയ വലയിലേക്ക് ഷോട്ട് തൊടുത്തത്. ലിയണല്‍ മെസ്സി ഇല്ലാതെയാണ് അര്‍ജന്റീന കളിച്ചത്. 
ഇരുപത്തൊന്നാം മിനിറ്റില്‍ ബെന്‍ ബെരറ്റനിലൂടെ ചിലെ ഗോള്‍ മടക്കിയെങ്കിലും മുപ്പത്തിനാലാം മിനിറ്റില്‍ ലൗതാരൊ മാര്‍ടിനേസ് ലീഡ് വീണ്ടെടുത്തു. 
കഴിഞ്ഞ ജൂണില്‍ അര്‍ജന്റീനാ സ്റ്റാര്‍ടിംഗ് ഇലവനില്‍ നിന്ന് പുറത്തായ ഡി മരിയ തിരിച്ചുവന്ന ശേഷം മൂന്നു ഗോളടിച്ചു കഴിഞ്ഞു. നേരത്തെ ഫൈനല്‍ റൗണ്ടിലെത്തിയ അര്‍ജന്റീന പോയന്റ് പട്ടികയില്‍ ബ്രസീലിന് തൊട്ടുപിന്നിലുണ്ട്. ബ്രസീലിന് മുപ്പത്താറും അര്‍ജന്റീനക്ക് മുപ്പത്തിനാലും. തോല്‍വിയോടെ ചിലെ ഏഴാം സ്ഥാനത്തേക്കു പോയി.
 

Latest News