ബ്യൂണസ്ഐറിസ് - അര്‍ജന്റീനാ കോച്ച് ലിയണല്‍ സ്കാലോണിക്ക് കോവിഡ്. വ്യാഴാഴ്ച ചിലിയെ ലോകകപ്പ് യോഗ്യതാ ഫുട്ബോള്‍ മത്സരത്തില്‍ അര്‍ജന്റീന നേരിടാനിരിക്കെയാണ് കോച്ച് ഐസൊലേഷനിലായത്. പകരം മുന്‍ അര്‍ജന്റീനാ താരങ്ങളായ വാള്‍ടര്‍ സാമുവേലും റോബര്‍ടൊ അയാളയും പരിശീലകരുടെ താല്‍ക്കാലിക ചുമതല വഹിക്കും.
പരിക്കേറ്റ ലിയണല്‍ മെസ്സി ഈ മത്സരം കളിക്കുന്നില്ല. അര്‍ജന്റീന യോഗ്യത നേടിക്കഴിഞ്ഞു. ചിലെക്ക് സാധ്യത അവേശഷിക്കുന്നു. ചിലെയുടെ മൗറിസിയൊ ഇസ്ല, ഫ്രാന്‍സിസ്കൊ സിയറാള്ട, ജീന്‍ മെനസസ് എന്നിവരും കോവിഡ് ബാധിച്ച് വിട്ടുനില്‍ക്കുകയാണ്.