Sorry, you need to enable JavaScript to visit this website.

കോടികള്‍ വാരി ജദേജ,  സഞ്ജുവിന്റെ വില അറിയാം

മുംബൈ - ഐ.പി.എല്ലില്‍ ഓരോ ഫ്രാഞ്ചൈസിയും നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക പുറത്തുവന്നതോടെ കൂടുതല്‍ പ്രതിഫലം പറ്റുന്നവരുടെ പട്ടികയില്‍ മലയാളി താരം സഞ്ജു സാംസണും. രവീന്ദ്ര ജദേജക്കും റിഷഭ് പന്തിനും രോഹിത് ശര്‍മക്കുമാണ് കൂടുതല്‍ പ്രതിഫലം -16 കോടി രൂപ വീതം. വിരാട് കോലിക്ക് 15 കോടി രൂപയാണ്. സഞ്ജു സാംസണിനും കെയ്ന്‍ വില്യംസനും 14 കോടി രൂപ ലഭിക്കും. എം.എസ്. ധോണിക്കും ജസ്പ്രീത് ബുംറക്കും 12 കോടി രൂപയും. 

ഓരോ ഫ്രാഞ്ചൈസിയും നിലനിര്‍ത്തിയ താരങ്ങള്‍
ചെന്നൈ: രവീന്ദ്ര ജദേജ, എം.എസ് ധോണി, റിതുരാജ് ഗെയ്ക്‌വാദ്, മുഈന്‍അലി
കൊല്‍ക്കത്ത: സുനില്‍ നരേന്‍, ആന്ദ്രെ റസ്സല്‍, വരുണ്‍ ചത്രവര്‍ത്തി, വെങ്കിടേഷ് അയ്യര്‍
ഹൈദരാബാദ്:  കെയ്ന്‍ വില്യംസന്‍, അബ്ദുല്‍സമദ്, ഉംറാന്‍ മാലിക്
മുംബൈ: രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, കാരന്‍ പോളാഡ്, സൂര്യകുമാര്‍ യാദവ്
ബാംഗ്ലൂര്‍: വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, മുഹമ്മദ് സിറാജ്
ദല്‍ഹി: റിഷഭ് പന്ത്, പൃഥ്വി ഷാ, അക്ഷര്‍ പട്ടേല്‍, അയ്ന്റീഷ് നോര്‍ട്യെ
രാജസ്ഥാന്‍: സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, യശ്‌സ്വി ജയ്‌സ്വാള്‍
പഞ്ചാബ്: മായാങ്ക് അഗര്‍വാള്‍, അര്‍ഷദീപ് സിംഗ്

Latest News