അരങ്ങേറ്റം ആഘോഷിച്ച് അയ്യര്‍, ആദ്യ ദിനം ഇന്ത്യയുടേത്

കാണ്‍പൂര്‍ - ന്യൂസിലാന്റിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ മധ്യനിരയുടെ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യ കരകയറി. സ്പിന്‍ പിച്ചില്‍ ടോസിന്റെ ആനുകൂല്യം ലഭിച്ച ഇന്ത്യയുടെ താല്‍ക്കാലിക നായകന്‍ അജിന്‍ക്യ രഹാനെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപണര്‍ മായാങ്ക് അഗര്‍വാളിനെ ((13) എട്ടാം ഓവറില്‍ ഇന്ത്യക്ക് നഷ്ടപ്പെട്ടു. 
ശുഭ്മാന്‍ ഗില്ലും (52)) ചേതേഷശ്വര്‍ പൂജാരയും (26) ഇന്നിംഗ്‌സ് വീണ്ടും പാളത്തില്‍ കയറ്റിയെങ്കിലും ഒന്നിന് 882 ല്‍നിന്ന് 63 റണ്‍സിനിടെ ഇന്ത്യക്ക് മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടു. ഗില്ലിനെയും ക്യാപ്റ്റന്‍ രഹാനെയെയും (35) കയ്ല്‍ ജാമീസനും പൂജാരയെ ടിം സൗതീയും പുറത്താക്കി. എന്നാല്‍ അരങ്ങേറ്റം ആഘോഷിച്ച ശ്രേയസ് അയ്യറും (75 നോട്ടൗട്ട്) ഓള്‍റൗണ്ടര്‍ രവീന്ദ്ര ജദേജയും (50 നോട്ടൗട്ട്) അര്‍ധ ശതകങ്ങളോടെ തിരിച്ചടിച്ചു. അവസാന സെഷനില്‍ ന്യൂസിലാന്റിന് വിക്കറ്റ് ലഭിച്ചില്ല. ജാമീസനാണ് മൂന്നു വിക്കറ്റ് (15.2-6-47-3).
 

Latest News