ന്യൂദല്‍ഹി - അടുത്ത വര്‍ഷത്തെ ഏഷ്യന്‍ കപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ അണ്ടര്‍-23 ടീമിനെ പ്രഖ്യാപിച്ചു. ഈ മാസം 25 മുതല്‍ 31 വരെ യു.എ.ഇയിലെ ഫുജൈറ സ്റ്റേഡിയത്തിലാണ് യോഗ്യതാ മത്സരങ്ങള്‍ അരങ്ങേറുക. ഗ്രൂപ്പ് ഇ-യില്‍ ഒമാനും കിര്‍ഗിസ്ഥാനും യു.എ.ഇയുമാണ് ഇന്ത്യക്കൊപ്പം. ഇന്ത്യന്‍ ടീം 17 ന് ബംഗളൂരുവില്‍ ഒത്തുചേരും. 20 ന് യു.എ.ഇയിലേക്ക് പുറപ്പെടും.
രണ്ട് മലയാളികള്‍ ടീമിലുണ്ട്. ഗോകുലം കേരളാ എഫ്.സിയുടെ ഡിഫന്റര്‍ അലക്സ് സജിയും കേരളാ ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീല്‍ഡര്‍ കെ.പി രാഹുലും.