Sorry, you need to enable JavaScript to visit this website.

ഇന്ററും സൗദിയുടെ കൈയിലേക്ക്

ജിദ്ദ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് ന്യൂകാസില്‍ ഏറ്റെടുത്തതിന് പിന്നാലെ ഇറ്റാലിയന്‍ ലീഗ് ചാമ്പ്യന്മാരായ ഇന്റര്‍ മിലാനും സൗദി അറേബ്യയുടെ കൈയിലേക്ക്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പി.ഐ.എഫ്) 100 കോടി ഡോളറിന്റെ കരാര്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട.് ചൈനീസ് കമ്പനി സൂനിംഗിന്റെ കൈയിലാണ് ഇപ്പോള്‍ ഇന്റര്‍. പി.ഐ.എഫുമായി മാസങ്ങളായി ചര്‍ച്ച നടക്കുകയാണെങ്കിലും വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്കു ലഭിച്ചിരുന്നില്ല. 
ചാമ്പ്യന്‍സ് ലീഗിന് സമാന്തരമായി പുതിയ സൂപ്പര്‍ ലീഗ് ആരംഭിക്കാന്‍ യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകള്‍ തീരുമാനിച്ചതോടെ ചര്‍ച്ച വഴിമുട്ടിയിരുന്നു. ഇന്ററിന് പുതിയ വരുമാന സ്രോതസ്സ് ഉണ്ടാവുമെന്നാണ് കരുതിയത്. എന്നാല്‍ സൂപ്പര്‍ ലീഗ് പദ്ധതി ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് പൊളിഞ്ഞു. സെപ്റ്റംബറില്‍ ക്ലബ്ബ് ഏറ്റെടുക്കാനുള്ള പദ്ധതികളുമായി സൗദി പ്രതിനിധികള്‍ മിലാനിലെത്തിയിരുന്നു. എങ്കിലും ചര്‍ച്ചകള്‍ വൈകി. 

Latest News